കോട്ടയം : കെ-റെയില്‍ വിരുദ്ധസമരം രൂക്ഷമായതോടെ എല്‍.ഡി.എഫ്‌. ഘടകകക്ഷികള്‍ പ്രതിരോധത്തില്‍. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാത്രമാണു കെ-റെയിലിനെ പിന്തുണച്ച്‌ രംഗത്തുള്ളത്‌. മറ്റ്‌ ഘടകകക്ഷികളില്‍ ഏറെ വെട്ടിലായതു കേരളാ കോണ്‍ഗ്രസാ(എം)ണ്‌. മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസി(എം)നു സ്വാധീനമുള്ള മേഖലകളിലെല്ലാം കെ-റെയില്‍ വിരുദ്ധസമരം ശക്‌തമാണ്‌.

കോട്ടയം ജില്ലയില്‍ ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം നിയോജകമണ്ഡലങ്ങളിലൂടെയാണു സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത്‌. പത്തനംതിട്ട ജില്ലയില്‍ ആറന്മുള, കോയിപ്പുറം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍, കുന്നന്താനം. എറണാകുളം ജില്ലയില്‍ പിറവം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വടക്കന്‍കേരളത്തില്‍ കേരളാ കോണ്‍ഗ്രസി(എം)നു സ്വാധീനമുള്ള കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലും സമരം ശക്‌തമാണ്‌. കത്തോലിക്കാ സഭ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതും പാര്‍ട്ടിയെ വെട്ടിലാക്കി. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ മാടപ്പള്ളി സന്ദര്‍ശിച്ച്‌ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

സമരത്തിനെതിരേ മന്ത്രി സജി ചെറിയാന്റെ പ്രസ്‌താവന ഓര്‍ത്തഡോക്‌സ്‌ സഭയേയും ചൊടിപ്പിച്ചു. ചെങ്ങന്നൂരില്‍ സമരരംഗത്ത്‌ ഓര്‍ത്തഡോക്‌സ്‌ സഭയുമുണ്ടായിരുന്നു. കല്ലിടുന്നതു തടയാന്‍ ശ്രമിച്ച ഒരു വൈദികനെ പോലീസ്‌ മര്‍ദിച്ചതിനെതിരേ രൂക്ഷപ്രതികരണവുമായി സഭ രംഗത്തുവന്നു. ചെങ്ങന്നൂരും കേരളാ കോണ്‍ഗ്രസി(എം)ന്റെ സജീവപ്രവവര്‍ത്തനമേഖലയാണ്‌.

പദ്ധതിേയാടുള്ള എതിര്‍പ്പ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ തത്‌കാലം മൗനം പാലിക്കാനാണു പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന അമ്ബതോളം നിയോജകമണ്ഡലങ്ങളിലെ ഭരണപക്ഷ എം.എല്‍.എമാരും ആശങ്കയിലാണ്‌. രണ്ടാംഘട്ടത്തില്‍ ആരാധനാലയങ്ങളിലും മറ്റും കല്ലിടുന്നതോടെ എതിര്‍പ്പുകള്‍ രൂക്ഷമാകുമെന്നാണ്‌ ആശങ്ക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക