രാജ്യസഭാ സീറ്റ് നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച കെ.എസ്.യു നേതാവിന് നേരെ അച്ചടക്ക നടപടി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്നേഹ ആര്‍.വിക്ക് നേരെയാണ് ദേശീയ നേതൃത്വം നടപടിയെടുത്തത്. സംഘടനയുടെ അച്ചടക്കം ലംഘിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിന് സ്നേഹക്കെതിരെ യൂണിറ്റ് കമ്മിറ്റിയില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അച്ചടക്ക നടപടിയായി സ്നേഹയെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതായി നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

KSU സംസ്ഥാന അധ്യക്ഷന്‍‌ കെ.എം അഭിജിത്തിന് നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ശൗര്യവീര്‍ സിങ് അയച്ച കത്തിലാണ് നടപടിയെ കുറിച്ച്‌ പറഞ്ഞിരിക്കുന്നത്. ഹരിപ്പാട് ചെറുതന ഡിവിഷനില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സ്‌നേഹ. നേരത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ എം ലിജുവിന് വേണ്ടി സ്‌നേഹ പരസ്യമായി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, അവരുടേത് പെയ്‌മെന്റ് സീറ്റാണെന്ന് സ്നേഹ സാമൂഹിക മാധ്യമങ്ങള്‍ വഴി ആരോപണം ഉന്നയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതു കൂടാതെ, രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണ മതിയായിരുന്നെന്നും സ്‌നേഹ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീകളുടെ ശബ്ദമായി നിലനിന്ന നേതാവായിരുന്നു ബിന്ദു കൃഷ്ണയെന്നും സ്‌നേഹ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരെയുള്ള നടപടി സെലക്ടീവ് ആണെന്നും കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു നടത്തിയ പരാമര്‍ശത്തിനെതിരെ നടപടി എടുക്കാത്തത് ഇരട്ടത്താപ്പാണെന്നും സ്‌നേഹ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക