കൊച്ചി: മാസങ്ങള്‍ക്കുശേഷം രാജ്യത്ത് ഇന്ധന വില കൂടി. വിലവര്‍ധന ഇന്നു മുതല്‍ നിലവില്‍വന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണു വര്‍ധിച്ചത്. പെട്രോളിന് ഇന്നു കൊച്ചിയിലെ വില 105.18 രൂപ. ഡീസലിന് 92.40 രൂപ. 137 ദിവസങ്ങള്‍ക്കു ശേഷമാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.

ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയതോടെ പൊതുമേഖല എണ്ണക്കമ്ബനികളായ ബി.പി.സി.എല്‍, എച്ച്‌.പി.സി.എല്‍. എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ധനനീക്കം പൂര്‍ണമായി തടസപ്പെട്ട സാഹചര്യത്തിലാണ് ഇരുട്ടടിയായി ഇന്ധന വില വര്‍ദ്ധന.
ഇന്നലെ എറണാകുളം ജില്ലാ കലക്ടറുമായി ലോറി ഉടമകളും എണ്ണക്കമ്ബനിളും നടത്തിയ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കാനാണു തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക