![](https://keralaspeaks.news/wp-content/uploads/2022/03/n3684486281647366958273bedf55f18ebf431e3e680fc3cfc2be437a920eb38ec27e4cd8e3d07cb4dd40bd.jpg)
എംജി സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം തുടർന്ന് എസ്എഫ്ഐ. ശക്തമായ പോരാട്ടത്തിനൊടുവിൽ സംഘടനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന ഭൂരിപക്ഷം കോളേജുകളും എസ്എഫ്ഐ വിജയിച്ചു. എന്നാൽ ഇതിനിടയിലും ചില നിർണായക വിജയങ്ങൾ കെഎസ്യു കരസ്ഥമാക്കി.
എറണാകുളം ലോ കോളേജില്‍ കെഎസ്യുവിന് വിജയം: ചെയര്മാന്, വൈസ് ചെയര്മാന്, ജനറല്‍ സെക്രട്ടറി സീറ്റുകളിലാണ് കെഎസ്യു വിജയിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎസ്യു ലോ കോളേജില്‍ വിജയിക്കുന്നത്.
തേവര സേക്രഡ് ഹാര്‍ട്ട്, ആലുവ യുസി, കാലടി ശങ്കര കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും കെഎസ്യുവാണ് വിജയിച്ചത്. മുരിക്കാശേരി പാവനാത്മ കോളേജിലും കെഎസ്യുവിനാണ് വിജയം. പത്തനംതിട്ട ഇലന്തൂര്‍ ഗവണ്മെന്റ് കോളേജിലും കെഎസ്യുവിനാണ് വിജയം. കോട്ടയം ചങ്ങനാശേരി എസ്ബി കോളേജിലും പാമ്ബാടി കെജി കോളേജിലും കെഎസ്യു വിജയിച്ചു.