കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ ഏജൻസിക്കാർ തട്ടിയെടുത്ത പണം തിരികെ പിടിച്ചു നൽകി കോട്ടയം ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ ടീം. സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരത്തിൽ പണം തിരികെ പിടിച്ചു നൽകിയത്. വിദേശത്ത് നഴ്‌സിംഗ് കെയർടേക്കർ ജോലിക്കായി ഒരു ലക്ഷം രൂപയും പാസ്‌പോർട്ട് രേഖകളും കൈവശപ്പെടുത്തി കബളിപ്പിച്ച ഓൺലൈൻ ഏജൻസിയിൽ നിന്നുമാണ് പണം തിരികെ വാങ്ങി നൽകിയത്.

ഓൺലൈൻ പരസ്യം കണ്ട് 2020 ഡിസംബറിൽ രണ്ട് തവണകളായി 50,000 രൂപ വീതമാണ് വീട്ടമ്മ നൽകിയത്. ഒരു ലക്ഷത്തോളം രൂപയാണ് ഇവർ അയച്ചു നൽകിയത്. ബാങ്ക് അക്കൗണ്ട് വഴി അയച്ച വീട്ടമ്മ, ഈ ഇടപാട് തട്ടിപ്പാണെന്ന് ബോധ്യമായപ്പോൾ കോട്ടയം സൈബർ പൊലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. സൈബർ പൊലീസ് ബന്ധപ്പെട്ട ഓൺലൈൻ ഏജൻസിയുടെ വിവരങ്ങൾ ശേഖരിച്ചുനടത്തിയ അന്വേഷണം ഫലം കാണുകയും, അതുവഴി വീട്ടമ്മക്ക് നഷ്ടമായ മുഴുവൻ തുകയും അവരുടെ അക്കൗണ്ട് വഴി തന്നെ തിരികെ ലഭിച്ചിട്ടുള്ളതുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം മാഞ്ഞൂർ സ്വദേശിനിയായ വീട്ടമ്മക്കാണ് ഈ ദുര്യോഗം നേരിട്ടത്. 2020 ഡിസംബറിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരുവർഷക്കാലം പൂർണമായും ഓൺലൈൻ ഏജൻസിയിൽ വിശ്വാസമർപ്പിച്ച് കഴിയുകയായിരുന്നു വീട്ടമ്മ. 2022 ജനുവരിയിലാണ് പരാതിക്കാരി സൈബർ പൊലീസിനെ സമീപിക്കുന്നത്. സമാനരീതിയിലുള്ള ഒട്ടനവധി പരാതികൾ കോട്ടയം സൈബർ പൊലീസിന്റെ സജീവ അന്വേഷണത്തിലാണെന്ന് കോട്ടയം ജില്ലാ പൊലിസ് മേധാവി ഡി.ശില്പ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക