കൊച്ചി (Kochi) കലൂരിലെ ഹോട്ടല്‍ മുറിയില്‍ (Hotel Room) ഒന്നരവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മ സിപ്‌സി (Sipsi) അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറയില്‍ (Poonthura) നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിനെ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ അതിനു മുന്നേ സിപ്സി സ്ഥലം വിട്ടു. തുടര്‍ന്ന് പൊലീസ് ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി.

തിരുവനന്തപുരത്ത് എത്തി എന്ന സൂചനയെ തുടര്‍ന്ന് ഈ മേഖലയില്‍ പരിശോധന പുരോഗമിക്കുക ആയിരുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചു. തുടര്‍ന്നാണ് പൂന്തുറയില്‍ നിന്നും ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ പിതാവ് സജീവിനെതിരെയും പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരമാണ് കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്‌ച വരുത്തിയതിനാണ്‌ രണ്ടുപേര്‍ക്കുമെതിരെ കേസ്‌ എടുത്തത്. കൊലപാതകത്തില്‍ സിപ്സിക്ക് പങ്കില്ലെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും സിപ്സിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇവര്‍ക്കെതിരെ അങ്കമാലിയിലും ചാലക്കുടിയിലും കഞ്ചാവ് കേസ് ഉള്‍പ്പെടെയുള്ളവ നിലനില്‍ക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണ് കുട്ടിയുടെ പിതാവ് സജീവ്. ഇരുവര്‍ക്കുമെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു.
കുട്ടിയുടെ സംരക്ഷണം ഇവരുടെ കൈകളില്‍ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും പൊലീസ്‌ വിശദമായി അന്വേഷിക്കും.

പൊലീസ് കേസ് എടുക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോയത്. കഴിഞ്ഞ ദിവസം കറുകുറ്റിയിലെ ഇവരുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും രണ്ടു പേരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. കുട്ടികളെ കഞ്ചാവ് വില്പനയ്ക്ക് സിപ്സി മറയാക്കിയെന്ന് അമ്മ ആരോപിച്ചിരുന്നു. ഈ സാഹചര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയത്. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്‍റേയും ഡിക്സിയുടെയും മകള്‍ നോറ മരിയയാണ് മരിച്ചത്. ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലില്‍ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടല്‍ മുറിയില്‍ വച്ച്‌ കൊല്ലുകയായിരുന്നു. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്‍റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്. കുഞ്ഞിന്‍റെ മാതാവും പിതാവും വിദേശത്താണ്. 5 വയസ്സ് പ്രായമായ ഒരു മകനും ഇവര്‍ക്ക് ഉണ്ട്. അമ്മയുടെ അമ്മ സിപ്സിയുടെ സംരക്ഷണയിലായിരുന്നു കുട്ടികളുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക