കൊച്ചി: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, എം.സ്വരാജ് എന്നിവരടക്കം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുനിര. മന്ത്രിമാരായ വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരും മുന്‍ എംഎല്‍‌എ കെ.കെ ജയചന്ദ്രന്‍, പി.കെ ബിജു, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും ആദ്യമായി സംസ്ഥാന സെക്രട്ടേറിയേറ്റിലെത്തി.

89 അംഗ സംസ്ഥാന സമിതിയെയും തിരഞ്ഞെടുത്തു. ഇതില്‍ 16 പുതുമുഖങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പുതിയ സംസ്ഥാന സമിതിയില്‍ ഇളവുള‌ളത്. മുന്‍മന്ത്രിമാരായ ജി.സുധാകരന്‍, എം.എം മണി, മുതിര്‍ന്ന നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്‌ണന്‍ നായര്‍ എന്നിവരടക്കം 75 വയസ് പിന്നിട്ട പ്രമുഖ നേതാക്കളെയെല്ലാം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആകെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ മൂന്നാം തവണ കോടിയേരി ബാലകൃഷ്‌ണന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാറംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഇത്തവണ അംഗങ്ങളുടെ എണ്ണം 17 ആയി ഉയര്‍ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക