കോഴിക്കോട് | നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയയാളുടെ റെയ്ഞ്ച് റോവര്‍ വെലാര്‍ കാറിനാണ് തീപിടിച്ചത്. പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ അണച്ചു. ശനിയാഴ്ച രാവിലെ 7.15ഓടെയാണ് സംഭവം.

കോഴിക്കോട് സ്വദേശിയായ വ്യാപാരി പ്രജീഷിന്റെ കെ എല്‍ 11 ബി വി 6666 നമ്ബര്‍ കാറാണ് കത്തിനശിച്ചത്. ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു പ്രജീഷ്. ഒന്നര മാസം മുമ്ബാണ് ഇദ്ദേഹം ഈ കാര്‍ വാങ്ങിയത്. കാര്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ സമീപത്തുള്ള കാറുകള്‍ മാറ്റിയത് തീ പടരാതെ സഹായിച്ചു. തീപിടുത്തത്തിന്‍െറ കാരണം വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്‍ ടര്‍ഫില്‍ നിര്‍ത്തി ആളുകള്‍ ഇറങ്ങിയ ഉടനായിരുന്നു തീപിടുത്തം. കാറില്‍ നിന്ന് പുക ഉയരുകയും ഉടന്‍ തീപിടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടിച്ച ഉടന്‍ നാട്ടുകാരും സമീപത്തെ സിറാജ് ദിനപത്രം ഓഫീസിലെ ജീവനക്കാരും എത്തി തീ അണക്കാന്‍ ശ്രമിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. പിന്നീട് ഫയര്‍ഫോഴസും പോലീസും എത്തിയാണ് തീ അണച്ചത്. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക