കോണ്‍ഗ്രസ് പുനഃസംഘടന നിര്‍ത്തി വയ്ക്കാനുള്ള ഹൈക്കമാന്റ് നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും രംഗത്ത്. പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. എംപിമാരുടെ പരാതി കേരളത്തില്‍ പരിഹരിക്കാന്‍ എ.ഐ.സി.സി നിര്‍ദേശം നല്‍കി. അതിനായി ചര്‍ച്ചയ്ക്ക് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് എട്ട് എംപിമാരാണ് പരാതി നല്‍കിയത്. പുനഃസംഘടന ചര്‍ച്ചകളില്‍ എം പിമാരെ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ഉയര്‍ന്ന പരാതി. ഹൈക്കമാന്റ് തീരുമാനത്തില്‍ കടുത്ത അതൃപ്തിയായാണ് കെ സുധാകരാനുള്ളത്. ഹൈക്കമാന്റ് തീരുമാനം പ്രകാരമാണ് താരിഖ് അന്‍വര്‍ കെ സുധാകരന് ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ മണിക്കൂറുകളോളം കെ സുധാകരനും വിഡി സതീശനും കെ.പി.സി.സി ഓഫീസില്‍ പട്ടിക അന്തിമമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചക്കിടയിലാണ് താരീഖ് അന്‍വറിന്റെ സന്ദേശം വന്നത്. എന്നാല്‍ തന്റെ പദവിയെ മാനിക്കമെന്നും പുനഃസംഘടന അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്ബാള്‍ അതിലെ ഭാരവാഹികളെ പ്രഖ്യാപിക്കാനുമുള്ള അനുവാദം നല്‍കണമെന്നുമായിരുന്നു സുധാകരന്റെ ആവശ്യം.

നേരത്തെ എംപിമാര്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലെല്ലാം കെ.പി.സി.സിക്കൊപ്പമായിരുന്നു ഹൈക്കമാന്റ്. ദോശീയാടിസ്ഥാനത്തിലുള്ള മെമ്ബര്‍ഷിപ് കാമ്ബയിന്‍ പൂര്‍ത്തിയാവുന്നത് വരെ സംസ്ഥാനത്ത് പുനഃസംഘടനയുമായി മുന്നോട്ട് പോകാം എന്നായിരുന്നു ഹൈക്കമാന്റിന്റെ നേരത്തെയുള്ള തീരുമാനം. എന്നാല്‍ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റ്‌ന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടി ഉണ്ടായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക