തിരുവനന്തപുരം :തിരുവനന്തപുരത്ത് വച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം തടഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിയുടെ വാഹനം തടഞ്ഞ കെ.എസ്‌.യു പ്രവര്‍ത്തകെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ ബലം പ്രയോഗിച്ച് പരിശ്രമത്തിനൊടുവില്‍ പൊലീസ് കെ.എസ്‌.യു പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിന്നു.

തനിക്കെതിരെ കെഎസ്‌യു എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് തനിക്കും അവര്‍ക്കും അറിയില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. കേരളീയം പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞത്. കണ്ണടയ്ക്ക് ഉയര്‍ന്ന വില അനുവദിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള വിവാദങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക