പാലക്കാട്: മലമ്ബുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനാ സംഘം മലമുകളില്‍ എത്തി. 41 മണിക്കൂറിലധികമായി പാറയിടുക്കില്‍ കുടുങ്ങിയ യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. ബാബുവിന്റെ തൊട്ടടുതെത്തിയ രക്ഷാപ്രവര്‍ത്തകര്‍ യുവാവുമായി സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

യുവാവിന് ആവശ്യമായ ഭക്ഷണവും വെള്ളവുമായി രാത്രി മല കയറിയ സംഘമാണ് ബാബുവിന്റെ അടുത്തെത്തിയത്. കരസേനയുടെ രണ്ട് സംഘങ്ങളാണ് മലമുകളിലുള്ളത്. എവറസ്റ്റ് കീഴടക്കിയ പര്‍വതാരോഹകര്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെളിച്ചും വീണാലുടന്‍ യുവാവിനെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങും. യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ‌യുവാവിനെ രക്ഷിച്ചു താഴെയെത്തിച്ചാല്‍ ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം നല്‍കാനായി ഡോക്ടര്‍മാരുടെ സംഘവും മലയുടെ താഴെ കാത്തു നില്‍ക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ കരമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനമാണ് കൂടുതല്‍ സൗകര്യം. സൈന്യത്തില്‍ ഇത്തരത്തില്‍ കുന്നിന്‍ മുകളിലും മലമുകളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളുണ്ട്. മലയാളിയായ ലഫ്റ്റനന്‍്റ് കേണല്‍ ഹേമന്ദ് രാജിന്‍്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക