തൃശൂര്‍: സ്കൂള്‍ ഓഫ് ഡ്രാമയിലെ (School of Drama) വിദ്യാര്‍ത്ഥി നല്‍കിയ പീഡന പരാതിയില്‍ അധ്യാപകനായ ഡോ സുനില്‍ കുമാര്‍ അറസ്റ്റില്‍ (Arrest). കണ്ണൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സുനില്‍ കുമാറിനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പഠിപ്പ് മുടക്കി സമരവുമായി വിദ്യാര്‍ഥികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് അറസ്റ്റ്.

രണ്ട് അധ്യാപകര്‍ക്കെതിരെയാണ് പെണ്‍കുട്ടി ആരോപണമുന്നയിച്ചത്. കേരള സര്‍വകലാശാലയില്‍ നിന്ന് വിസിറ്റിങ് പ്രഫ. ആയി വന്ന അധ്യാപകന്‍ ഓറിയന്റേഷന്‍ ക്ലാസിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി. ഈ വിവരം കോളേജ് ഡീനിനെയും വകുപ്പ് മേധാവിയെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സ്കൂള്‍ ഓഫ് ഡ്രാമയിലെ ഡീന്‍ സുനില്‍കുമാറെത്തി. സൌഹൃദപൂര്‍വ്വം സംസാരിച്ച ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച്‌ ലൈംഗിക ചുവയോടെ വിളിച്ച്‌ സംസാരിച്ചുവെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ ഇയാള്‍ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു. മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13 ന് പെണ്‍കുട്ടി ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക