താന്‍ സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരത്തില്‍ ഒരു സാഹചര്യം പാര്‍ട്ടിയിലില്ലെന്നും അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്നും നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും കോടിയേരി വ്യക്തമാക്കി.

പുതിയ കക്ഷികളെ മുന്നണിയിലേക്ക് എത്തിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൂടുതല്‍ കക്ഷികളെ എത്തിക്കുന്നതിലുപരി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായ പരിധി പ്രാവര്‍ത്തികമാക്കുമെന്നും തീരുമാനം കേന്ദ്ര കമ്മിറ്റി നടപ്പിലാക്കും. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്ബോള്‍ അവര്‍ക്ക് പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, യുക്രൈന്‍ റഷ്യ യുദ്ധത്തിലെ പൊളിറ്റ് ബ്യൂറോ നിലപാട് ശരിവെച്ച കോടിയേരി യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ടു. അതോടൊപ്പം യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും ആയിരുന്നു പിബി പ്രസ്താവനയും ശരിവെച്ചായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

അതിനിടെ, സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച്ച എറണാകുളത്ത് കൊടികയറും. വിഭാഗീയത പൂര്‍ണമായും തുടച്ചു നീക്കി എന്ന് അവകാശപ്പെട്ടാണ് എറണാകുളത്ത് സിപിഐഎം സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉള്ള അപസ്വരങ്ങള്‍ ഒറ്റപ്പെട്ട സംഘടനാപ്രശ്‌നങ്ങള്‍ ആണെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക