കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂ‍ര്‍ മണ്ഡലത്തിലെ തോല്‍വിക്ക് കാരണം കെ സുധാകരനും റിജില്‍ മാക്കുറ്റിയുമാണെന്ന് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫിന് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയത്. കെ സുധാകരനും, കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ അലംഭാവം കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂര്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന റിജില്‍ മാക്കുറ്റി സതീഷന്‍ പാച്ചേനിയെ തോല്‍പ്പിക്കാന്‍ ചിലരുമായി ഗൂഢാലോചന നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം. ഇതേകുറിച്ച്‌ പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന് ഇത്തവണ കരകയറാന്‍ കഴിയില്ലെന്നായിരുന്നു സിപിഎം പോലും കരുതിയിരുന്നത്. സതീശന്‍ പാച്ചേനി ശുഭപ്രതീക്ഷയിലാണ് മത്സരരംഗത്തേക്ക് ഇറങ്ങിയത്. കണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് ശക്തികേന്ദ്രമാണെങ്കിലും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാനാളില്ലായിരുന്നു.

നേതാക്കളും ജനങ്ങളില്‍ നിന്ന് അകന്ന് നിന്നതോടെ കടന്നപ്പള്ളി ഒരിക്കല്‍ കൂടി ജയിച്ച്‌ കയറുകയായിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി രാമചന്ദ്രന് 60,313 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സതീഷന്‍ പാച്ചേനിക്ക് 58,568 വോട്ടുകളാണ് നേടിയത്. 1,745 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക