CrimeFlashKeralaNews

ഷവര്‍മക്ക് 10 രൂപ കൂടുതല്‍ ഈടാക്കി; റസ്റ്റോറന്റില്‍ കത്തി കുത്ത്; സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ: സംഭവം നെടുമ്ബാശ്ശേരിയിൽ.

കൊച്ചി: റസ്റ്റോറന്റില്‍ കത്തി കുത്ത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടില്‍ കിരണ്‍ (25), ചെറുകുളം വീട്ടില്‍ നിഥിന്‍ (27), അണിങ്കര വീട്ടില്‍ വിഷ്ണു (24) എന്നിവരാണ് നെടുമ്ബാശ്ശേരി പൊലീസിന്റെ പിടിയിലായത്. ഷവര്‍മക്ക് 10 രൂപ കൂടുതല്‍ ഈടാക്കിയതാണ് ആക്രമണത്തില്‍ കലാശിച്ചത്.

നെടുമ്ബാശ്ശേരി എയര്‍ പോര്‍ട്ടിനടുത്ത് ‘ഖാലി വാലി’ എന്ന റസ്റ്റോറന്റില്‍ ഷവര്‍മക്ക് 10 രൂപ അധികമായി എന്ന തര്‍ക്കമാണ് കത്തിക്കുത്തിലും, കടയില്‍ 30,000 രൂപയുടെ വസ്തു വകകള്‍ നശിപ്പിച്ചതിലും അവസാനിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കടയുടമയായ അബ്ദുള്‍ ഗഫൂറിനും, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതും, കുത്തുകൊണ്ടതും. മുഹമ്മദ് റംഷാദ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

പ്രതികള്‍ക്കെതിരെ അബ്കാരി, കഞ്ചാവ് കേസുള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. ശ്രീമൂല നഗരം, ശ്രീഭൂതപുരത്ത് പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഇഷ്ടികകളത്തില്‍ നിന്നും, ആവണം കോട് കപ്പത്തോട്ടത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. നെടുമ്ബാശ്ശേരി എസ്.എച്ച്‌.ഒ പി.എം.ബൈജു, എസ്,ഐ ജയപ്രസാദ്, എഎസ്‌ഐ പ്രമോദ്, പൊലീസുകാരായ ജോസഫ്, ജിസ്‌മോന്‍, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button