തിരുവനന്തപുരം: പുതുതായി നിര്‍മ്മിക്കുന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫീസിന്റെ ശിലാസ്‌ഥാപനം ഇന്ന് നടക്കും. വൈകീട്ട്‌ നാലിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ശിലാസ്‌ഥാപനം നിര്‍വഹിക്കും. എ കെജി സെന്ററിന്റ സമീപത്തെ ഗ്യാസ്‌ ഹൗസ്‌ ജംഗ്‌ഷനില്‍ സിപിഎമ്മിന്റെ ഉടമസ്‌ഥതയിലുള്ള 32 സെന്റ് സ്‌ഥലത്താണ്‌ പുതിയ ഓഫീസ്‌ നിര്‍മ്മിക്കുന്നത്‌.

പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രന്‍പിള്ള, എം എ ബേബി, സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും എകെജി സെന്ററിലാണ് ചേരുന്നത്. എകെജി സെന്ററിന്റെ ഉടമസ്ഥത എകെജി പഠനഗവേഷണ കേന്ദ്രം ട്രസ്റ്റിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഠനഗവേഷണകേന്ദ്രം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനകമ്മിറ്റി ഓഫീസിനായി പുതിയ സ്ഥലം തേടിയത്. സിപിഎം ഓഫീസിനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ കഴിഞ്ഞ സെപ്തംബര്‍ 25ന് 2391 / 2021 എന്ന നമ്ബരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക