പോക്സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്ക്കൊപ്പം വീടുവിട്ടിറങ്ങി. പെണ്‍കുട്ടിയെ കാണാതായതില്‍ പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും നിലവില്‍ പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു. കഴിഞ്ഞ നവംബറില്‍‌ പത്തനംതിട്ട വനിതാ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ 37കാരനായ പ്രതിയ്ക്കൊപ്പമാണ് പെണ്‍കുട്ടി പോയത്.

പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു പ്രതി അറസ്റ്റിലായത്. ടിപ്പര്‍ ഡ്രൈവറായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്. ഭാര്യയുമായി കുടുംബപ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനിടെ യാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. റിമാന്‍ഡിലായിരുന്ന പ്രതി ഒരാഴ്ച മുമ്ബാണ് പുറത്തിറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക