തൃശൂര്‍: ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യുവാന്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിക്കെതിരേ വിധി.കൊല്ലം തേവലക്കര സ്വദേശി സൗപര്‍ണികയിലെ ജെ.ആര്. പ്രേംജിത്ത്, ഭാര്യ കീര്‍ത്തി മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഉപഭോക്തൃ കോടതി കെഎസ്ആര്‍ടിസി ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. കെഎസ്ആര്‍ടിസി തൃശൂരിലെ സ്റ്റേഷന് മാസ്റ്റര്‍ക്കെതിരേയും തിരുവനന്തപുരത്തെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരേയും ആണ് കോടതി നഷ്ടപരിഹാരം നല്കാന് വിധിച്ചത്.374 രൂപ നല്കി രാത്രി 12.15നുള്ള ബസില്‍ തൃശൂരില്‍നിന്നു കായംകുളത്തേക്കു യാത്രചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കൂടാതെ സീറ്റ് നന്പറുകളും അനുവദിച്ചു.എന്നാല്‍ ബസ് സ്റ്റാന്‍ഡിലെത്തിയ ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല.തുടര്‍ന്നാണ് ഈ കുടുംബം ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിക്കാര്‍ക്കു നഷ്ടപരിഹാരമായി 5000 രൂപയും ചെലവിലേക്കു 2000 രൂപയും നല്കാന് തൃശൂര്‍ ഉപഭോക്തൃകോടതി ഉത്തരവിട്ടു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക