തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച്‌ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍. മുഖ്യമന്ത്രിയുടെ അനുയനീക്കവും ഫലം കണ്ടില്ല. നാളെ രാവിലെ ഒന്‍പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം നടക്കേണ്ടത്.

നയപ്രഖ്യാപനപ്രസംഗം വിസമ്മതിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. സര്‍ക്കാരുമായുള്ള പല കാര്യങ്ങളിലും ഗവര്‍ണര്‍ പരസ്യമായി വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി നേരിട്ട് കണ്ടതിന് പിന്നാലെ വിയോജിപ്പ് അവസാനിപ്പിക്കുയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിമാരുടെ പേഴ്‌സനല്‍ സ്്റ്റാഫിന് രണ്ട് വര്‍ഷം തികയുമ്ബോള്‍ പെന്‍ഷന്‍ ആനുകൂല്യം അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. അതിനിടെ ഗവര്‍ണറുടെ ഓഫീസില്‍ രണ്ട് പേര്‍ക്ക് നിയമനവും നല്‍കിയിരുന്നു. അതിനിടെയാണ് നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക