ഒടുവില്‍ ഡിസിസി പുനഃസംഘടനയ്ക്കുള്ള സമ്ബൂര്‍ണ പട്ടിക കെപിസിസിക്ക് മുന്നിലെത്തി. ജില്ലാതല സമിതികള്‍ നല്‍കിയ ജമ്ബോ പട്ടികയില്‍ നിന്നും ഭാരവാഹികളെ തീരുമാനിക്കാനുള്ള ഉപസമിതി ചര്‍ച്ച ആരംഭിച്ചു. ഈ മാസം 25 നുശേഷം തുടര്‍ച്ചയായി യോഗം ചേര്‍ന്ന് ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്റെ ഉറപ്പ്.

ഏഴുപേരടങ്ങുന്ന ഉപസമിതിയാണ് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കുന്നത്. കെ സി ജോസഫും, ജോസഫ് വാഴക്കനും, കൊടിക്കുന്നില്‍ സുരേഷും, കെ ജയന്തും, എം ലിജുവും, ടി സിദ്ദീഖും, എപി അനില്‍കുമാറുമാണ് സമിതി അംഗങ്ങള്‍. എല്ലാ ഗ്രൂപ്പില്‍നിന്നും പ്രതിനിധികളുണ്ട്. ഇതിന് പുറമെ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും ചര്‍ച്ചകളുടെ ഭാഗമാകും. ആദ്യയോഗം ഇന്നലെ ചേര്‍ന്നു. താഴെത്തട്ടിലുള്ള പ്രവര്‍ത്തനം വിലയിരുത്തി മതി ഒരാളെ ഭാരവാഹിയാക്കുന്നത് എന്നാണ് പൊതുധാരണ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക