ലക്നൗ:നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സമാജ് വാദി പാര്‍ട്ടി ഓഫീസിന് മുമ്ബില്‍ പണം വിതരണം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഹന്ദിയ നിയോജക മണ്ഡലത്തില്‍ ലാലാ ബസാറിലാണ് സംഭവം.ഇവിടുത്തെ എസ്.പി ഓഫീസിന് മുമ്ബില്‍ പരസ്യമായി പണം വിതരണം ചെയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എതിര്‍പാര്‍ട്ടികള്‍ പരാതി നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സമാജ് വാദി പാര്‍ട്ടിക്കെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. പണം വിതരണം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ബി.ജെ.പിയാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടത്. ഓഫീസിന്‍റെ മുകളില്‍ നിന്ന് പടികളിലൂടെ വരിയായി ഇറങ്ങി വരുന്നവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പണം നല്‍കുന്നതാണ് വീഡിയോയില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പണത്തിന്‍റെ പിന്‍ബലത്തില്‍ പൗരന്മാരെ സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്ന മാഫിയകളുടെ പാര്‍ട്ടിയാണ് എസ്.പിയെന്ന് ബി.ജെ.പി നേതാവ് രാകേഷ് ത്രിപാഠി ആരോപിച്ചു. ഏഴ് ഘട്ടങ്ങളില്‍ നടക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 10ന് പൂര്‍ത്തിയായിരുന്നു. ഉത്ത‌പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലാണ് പോരാട്ടം. മാര്‍ച്ച്‌ പത്തിനാണ് ഫലപ്രാഖ്യപനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക