കോട്ടയം: മുണ്ടക്കയം കോരുത്തോട് കോസടിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കോരുത്തോട് കൊച്ചു തെക്കേല്‍ ജോജി സെബാസ്റ്റ്യന്‍ (47) ആണ് മരിച്ചത്. കോസടി ഷാപ്പുംപടിക്ക് സമീപമായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്ത് നിന്നും എത്തിയ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം വഴിയുടെ താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കോരുത്തോട് പള്ളിപ്പടി സെന്റ് ജോര്‍ജ് ബേക്കറി ഉടമയാണ് മരിച്ച ജോജി. ഭാര്യ: റീന (കോരുത്തോട് സെന്റ് ജോര്‍ജ് പബ്ലിക് സ്കൂള്‍ അധ്യാപിക). മക്കള്‍: ഹന്ന, ആഞ്ജലിക്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക