സംസ്ഥാനത്ത് മൂന്ന് ദിവസത്തിനകം തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷം ഉടൻ തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും തുടക്കം ദുര്‍ബലമായിരിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം തെക്കുപടിഞ്ഞാറൻ കാലവര്‍ഷം കഴിഞ്ഞ ദിവസത്തോടെ രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്മാറിക്കഴിഞ്ഞു. എന്നാല്‍ തെക്കുകിഴക്കൻ അറബിക്കടലില്‍ ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമാവുകയും തുടര്‍ന്ന് ഒക്ടോബര്‍ 21ഓടെ വീണ്ടും ശക്തി പ്രാപിച്ച്‌ തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്രന്യൂനമര്‍ദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചവരെ തെക്കുകിഴക്കൻ അറബിക്കടലില്‍ മോശം കാലാവസ്ഥയ്‌ക്കും 70 കിലോമീറ്റര്‍വരെ വേഗതയേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെക്കൻ ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന് സാധ്യതയുള്ളതിനാല്‍ 23 വരെ ഈ മേഖലയില്‍ മത്സ്യബന്ധനത്തിനിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. തലസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ക്ക് ഇന്ന് അവധിയാണ്. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക