തെന്മല(കൊല്ലം): ട്രെയിൻ യാത്രയ്ക്കിടെ റെയില്‍വേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്ന മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടി രക്ഷപെട്ടു; മോഷ്ടാവിനെ പിൻതുടരുന്നതിനിടയിൽ ട്രെയിനിൽ വീണ് ജീവനക്കാരിയുടെ കൈയ്ക്ക് പരുക്കേറ്റു. ചെങ്കോട്ടയിൽ നിന്നും 11.35ന് കൊല്ലത്തേക്ക് പുറപ്പെട്ട ട്രെയിനിൽ ഒറ്റക്കല്ലിനും ഇടമണ്ണിനും മധ്യേയുള്ള തുരങ്കത്തിൽ 12.30ന് ആണ് സംഭവം.

പാമ്പന്‍കോവിൽ സ്റ്റേഷൻ മാസ്റ്റർ രശ്മിക്ക്(28) ആണ് ദുരനുഭവം ഉണ്ടായത്. എൻജിനിൽ നിന്നും മൂന്നാമത്തെ ബോഗിയിലായിരുന്നു രശ്മി യാത്ര ചെയ്തത്. ഈ ബോഗിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. തെന്മലയിൽ നിന്നുമാണ് മോഷ്ടാവ് ബോഗിയിൽ പ്രവേശിച്ചത്. ട്രെയിൻ ഓടി ഒറ്റക്കല്‍ റെയിൽവേ സ്റ്റേഷൻ പിന്നിട്ടതോടെ മോഷ്ടാവ് രശ്മിയുടെ അടുത്തെത്തി കത്തികാട്ടി പഴ്സിലുണ്ടായിരുന്ന സ്വർണ്ണം തട്ടിപ്പറിച്ചുകൊണ്ട് ഓടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷ്ടാവിനെ പിൻതുടർന്ന രശ്മി ട്രെയിനിൽ വീണ് കൈയ്ക്ക് സാരമായി പരുക്കേറ്റു. തുരങ്കത്തിന് സമീപത്ത് വേഗത കുറച്ച ട്രെയിൻ നിന്നും നിന്നും മോഷ്ടാവ് ചാടി രക്ഷപെട്ടു. ഉടൻതന്നെ രശ്മി പാമ്പൻകോവിൽ സ്റ്റേഷനിൽ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. അവിടെ നിന്നും ഇടമൺ സ്റ്റേഷനിലേക്ക് സന്ദേശം കൈമാറി. ഇടമണ്‍ സ്റ്റേഷൻ മാസ്റ്റർ ഇതേ ട്രെയിനിൽ രശ്മിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ആർപിഎഫും കേരള പൊലീസും അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് ഓടുന്ന ട്രെയിനില്‍ സുരക്ഷാ ജീവനക്കാരില്ലാത്തതാണ് റെയിൽവേ ജീവനക്കാരിക്കു നേരെയുള്ള അക്രമണത്തിനു കാരണമായത്. യാത്രക്കാർ തീരെയില്ലാത്ത ഈ ട്രെയിനിൽ ആർപിഎഫ്, റെയിൽവെ പൊലീസ് എന്നിവരുടെ സേവനമില്ല. ചെങ്കോട്ടയിൽ നിന്നും 11.35ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിനിൽ യാത്രക്കാർ നന്നേ കുറവാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക