ധാക്ക: ഓടുന്ന ട്രെയിനിന്റെ മുകളില്‍ നിന്ന് അഭ്യാസ പ്രകടനം നടത്തുന്ന യുവാവിന്റെ വീഡിയോ വൈറല്‍. ബംഗ്ലാദേശില്‍ നിന്ന് ഷൂട്ട് ചെയ്ത വീഡിയോ ആണ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. യുവാവിന്റെ അഭ്യാസ പ്രകടനം കണ്ട് പല കാഴ്ചക്കാര്‍ക്ക് അത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല.

സബ് വേ സര്‍ഫേഴ്സ് എന്ന ജനപ്രിയ ഗെയിമിലെ കഥാപാത്രത്തെപ്പോലെ, അപകടങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ട്രാക്കിലൂടെ കുതിക്കുന്ന തീവണ്ടിയുടെ മുകളില്‍ കയറിയാണ് യുവാവ് അഭ്യാസം നടത്തുന്നത്. പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകുമ്ബോള്‍ യുവാവിന്റെ സാഹസികത അത്ഭുതപ്പെടുത്തുന്നതാണ്. ഓരോ തവണയും ഇരുമ്ബ് ബാര്‍ വരുമ്ബോള്‍ തലകുനിച്ച്‌ രക്ഷപ്പെടുന്ന അപകടരമായ അഭ്യാസപ്രകടനമാണ് ദൃശ്യങ്ങളിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കണ്ട് ഒരു ഉപഭോക്താവ് എഴുതിയത് മരണത്തിലേക്കുള്ള വഴിയെന്നാണ്. ഇത്തരം മണ്ടത്തരം ദയവായി പ്രോത്സാഹിപ്പിക്കരുതെന്നാണ് മറ്റൊരാളുടെ കമന്റ്. വീഡിയോക്ക് താഴെ യുവാവിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക