തിരുവനന്തപുരം: വെറുമൊരു ഐ ഫോണല്ല, തന്റെ ജീവിതം തന്നെയാണ് ശിവശങ്കറിന് നല്‍കിയതെന്നാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണുമായി നടത്തിയ അഭിമുഖത്തില്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. തന്റെ ഭര്‍ത്താവ് പോലും ഉപേക്ഷിച്ച്‌ പോയി, എന്തൊക്കെയാണ് എന്നെക്കുറിച്ച്‌ സമൂഹം പറയുന്നുണ്ടാവുക എന്നും സ്വപ്ന സുരേഷ് ചോദിക്കുന്നു.

ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നത് പറയിപ്പിച്ച കാര്യങ്ങളാണെന്ന് സ്വപ്‌ന സുരേഷ് അഭിമുഖത്തില്‍ പറഞ്ഞതോടെ പ്രതിസന്ധിയിലാകുന്നത് ഇടത് സര്‍ക്കാര്‍ കൂടിയാണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് ബന്ധമില്ല, സര്‍ക്കാരിന് ബന്ധമില്ല എന്നൊക്കെ പറഞ്ഞ് പറയിച്ചതാണെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ശ്രീരാമകൃഷ്ണനും ആയി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ സ്വകാര്യ ഫ്ലാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്ന സ്വപ്ന സുരേഷ്, കെടി ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും പറയുന്നു. ലൈഫ് മിഷന്‍ കരാറില്‍ ശിവശങ്കറുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞതോടെ ഇടതുപക്ഷത്തെ പല ഉന്നതരും പ്രതിസന്ധിയിലാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ഇടവേളക്ക് ശേഷം ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വര്‍ണക്കടത്ത് കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറ്‍ ആത്മകഥ എഴുതിയതോടെയാണ് വിവാദം വീണ്ടും കത്തി ഉയരുന്നത്. ആത്മകഥയില്‍ എല്ലാ കുറ്റങ്ങളും സ്വപ്ന സുരേഷിന്റെ തലയില്‍ വെക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചതോടെ കഴിഞ്ഞ ദിവസം സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ശിവശങ്കര്‍ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പേരില്‍ ആത്മകഥ എഴുതി താന്‍ നിരപരാധിയെന്ന് പറയുമ്ബോള്‍ സ്വപ്നയാകട്ടെ, താന്‍ വെറും ഊട്ടിയിലെ കുതിരയാണെന്ന് പറഞ്ഞുവെക്കുന്നു. തന്നെ നയിച്ചിരുന്നത് ശിവശങ്കറാണെന്നും താന്‍ അദ്ദേഹത്തെ അന്ധമായി പിന്തുടരുകയായിരുന്നെന്നും സ്വപ്ന പറയുന്നു.

ഇന്നാണ് ശിവശങ്കറിന്റെ ആത്മകഥയായ അശ്വത്ഥാമാവ് വെറുമൊരു ആനയാണ് എന്ന പുസ്തകം പുറത്തിറങ്ങുന്നത്. ഇതിന് തൊട്ടുമുമ്ബ് സ്വപ്ന സുരേഷ് വിവിധ മാധ്യമങ്ങള്‍ക്ക് ഇന്നലെ അഭിമുഖം നല്‍കുകയായിരുന്നു. ന്യൂസ് 18 കേരളയിലും ഏഷ്യാനെറ്റ് ന്യൂസിലുമെത്തിയ സ്വപ്ന ശിവശങ്കറിനെതിരെ തുറന്നടിച്ചു.

തനിക്ക് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകള്‍ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല. താന്‍ ഊട്ടിയിലെ കുതിരയായിരുന്നു. എല്ലാ നിര്‍ദ്ദേശങ്ങളും തന്നത് ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറുമായിരുന്നു. ശിവശങ്കറിന്റെ നിര്‍ദ്ദേശങ്ങള്‍ താന്‍ കണ്ണടച്ച്‌ പാലിക്കുകയായിരുന്നു. എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കര്‍. ഇതേപോലെ തനിക്കും പുസ്തകം എഴുതാനാവും. താന്‍ പുസ്തകം എഴുതുകയാണെങ്കില്‍ ശിവശങ്കറുമായുള്ള ബന്ധം തന്നെ ഒരു വോള്യം വരും. ഒരവസരം വന്നപ്പോള്‍ എല്ലാവരും എന്റെ തലയില്‍ കയറിയിരുന്ന് പലതും പറയുകയാണ്. ജയിലിലായതിനാല്‍ തനിക്കൊന്നും മിണ്ടാന്‍ കഴിഞ്ഞില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

കോടതിക്ക് മുമ്ബിലുള്ള ഒന്നും പറയില്ലെന്നും പുസ്തകത്തിലെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാമെന്നുമായിരുന്നു സ്വപ്നാ സുരേഷിന്റെ പ്രതികരണം. ന്യൂസ് 18 മലയാളത്തിന് നല്‍കിയ ആദ്യ അഭിമുഖം അത്തരത്തിലൊന്നുമായിരുന്നു. ശിവശങ്കറിനെയാണ് ആക്രമിച്ചത്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണിന് മുന്നില്‍ സ്വപ്ന എല്ലാം വെട്ടിത്തുറന്നു പറഞ്ഞു. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള വ്യക്തിപരമായ ബന്ധം കൂടി തുറന്നു കാട്ടി. മന്ത്രിയായിരുന്ന കെടി ജലീലിനെ വെറുതെ വിടുകയും ചെയ്തു. ശിവശങ്കര്‍ തന്നെ അശ്വത്ഥമാവിന്റെ ആനയെന്ന് പറയുമ്ബോള്‍ ഊട്ടിയിലെ കുതിരയെന്ന പരമാര്‍ശത്തിലൂടെ സ്വപ്ന തനിക്ക് സംഭവിച്ചത് എന്തെന്ന് വ്യക്തമായി പറയുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴില്‍ സ്പേസ് പാര്‍ക്കില്‍ ജോലി ലഭിക്കാന്‍ കാരണം ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. പിഡബ്ല്യുസിയെ തനിക്ക് അറിയില്ല. അവരുടെ ബെംഗളൂരുവിലെ ഓഫീസില്‍ പോയി ഒരു ലാപ്ടോപ് വാങ്ങിയത് ഒഴിച്ചാല്‍ താനൊന്നിനും അവരുമായി ബന്ധപ്പെട്ടിട്ടില്ല. പിഡബ്ല്യുസിയിലെ സ്ഥിരം ജീവനക്കാര്‍ ചെയ്യുന്ന ഒരു ജോലിയും താന്‍ ചെയ്തിട്ടില്ല. തന്റെ മധ്യേഷ്യയിലെ ബന്ധങ്ങള്‍ വെച്ച്‌ കൂടുതല്‍ ഐടി പ്രൊജക്ടുകള്‍ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു തന്റെ ചുമതല. പിഡബ്ല്യുസിയും കെഎസ്‌ഐടിഐഎല്‍ എന്നിവരെല്ലാം തനിക്കെതിരെ കേസ് കൊടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

താന്‍ കോണ്‍സുലേറ്റിലെ സെക്രട്ടറിയായതും ശിവശങ്കറിന്റെ റെഫറന്‍സുണ്ടായതുമാണ് സ്പേസ് പാര്‍ക്കിലെ ജോലി ലഭിക്കാന്‍ കാരണം. ആദ്യം അവിടുത്തെ കരാര്‍ കെപിഎംജിക്കായിരുന്നു. എന്നാല്‍ തന്നെ നിയമിക്കുന്നതില്‍ അവര്‍ തടസം പറഞ്ഞെന്നും അതിനാല്‍ അവരെ മാറ്റിയെന്നുമാണ് പിന്നീട് അറിഞ്ഞത്. മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഭാഗമാകുന്നതില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കെപിഎംജി പറഞ്ഞെന്നാണ് തന്നോട് ശിവശങ്കര്‍ പറഞ്ഞത്. തുടര്‍ന്നാണ് കരാര്‍ പിഡബ്ല്യുസിക്ക് നല്‍കിയതെന്നും സ്വപ്ന വെളിപ്പെടുത്തി. പിണറായി സര്‍ക്കാരിനെ തീര്‍ത്തും വെട്ടിലാക്കുന്നതാണ് ഇതെല്ലാം.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് വന്നതോടെ താന്‍ നിരന്തരം അധിക്ഷേപിക്കപ്പെടുന്നുവെന്ന് സ്വപ്ന സുരേഷ്. മൂന്ന് പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും തന്നെ നിരന്തരം അധിക്ഷേപിക്കുന്നതായാണ് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. വിവാദം വന്നതിന് പിന്നാലെ തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച്‌ പോയി. ഭര്‍ത്താവും കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കുടുംബവും ശിവശങ്കരനും ചേര്‍ന്ന് തനിക്കെതിരെ ഒരുപാട് കാര്യങ്ങള്‍ പറയുകയാണ്. ഒരു സ്ത്രീയെ കിട്ടുമ്ബോള്‍ എന്തെങ്കിലും പറഞ്ഞ് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റിലെ ബന്ധം വച്ചാണ് ശിവശങ്കരന്‍ തന്നെ പരിചയപ്പെട്ടത്. തന്റെ മിഡില്‍ ഈസ്റ്റ് കണക്ഷനും കാര്യക്ഷമതയും കണ്ടാണ് ക്ലോസായത്. പിന്നെ കുടുംബത്തിന്റെ ഭാഗമായെന്നും ജീവിതത്തില്‍ പേഴ്സണല്‍ കംപാനിയനായി അദ്ദേഹം മാറിയെന്നും സ്വപ്ന പറഞ്ഞു. തന്റെ ജീവിതത്തില്‍ ശിവശങ്കര്‍ അറിയാതെ ഒന്നും നടന്നിട്ടില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച്‌ പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍. എന്റെ ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭര്‍ത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിവശങ്കരന്‍ തന്ന സ്പേസ് പാര്‍ക്കിലെ ജോലി തനിക്ക് അന്നമായിരുന്നു. അതൊരു സഹായമായിരുന്നു. അദ്ദേഹം കുടുംബമായിരുന്നു. അതിലെനിക്ക് കള്ളം പറയേണ്ടതില്ല. എന്നിട്ട് അദ്ദേഹത്തിന് ആ നിയമനത്തെ കുറിച്ച്‌ അറിയില്ലെന്ന് പറയരുത്. ഒരു സ്ത്രീയെ കിട്ടുമ്ബോള്‍ എന്തെങ്കിലും പറഞ്ഞ് അത് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ല. അദ്ദേഹം പറഞ്ഞിട്ടാണ് താന്‍ സ്പേസ് പാര്‍ക്കിലും സര്‍ക്കാരിലും ഉന്നത തലത്തിലുള്ളവരെ കണ്ടതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരന്‍ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച്‌ അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോണ്‍സുലേറ്റില്‍ നിന്ന് എന്നോട് മാറാന്‍ പറഞ്ഞതും സ്‌പേസ് പാര്‍ക്കില്‍ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു. അദ്ദേഹത്തെ പോലെ മുതിര്‍ന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോണ്‍ കൊടുത്ത് ചതിക്കാന്‍ മാത്രം സ്വപ്ന സുരേഷ് എന്ന താന്‍ വളര്‍ന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കില്‍ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഐഫോണ്‍ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താന്‍ നല്‍കിയിട്ടുണ്ട്. പേഴ്‌സണല്‍ കംപാനിയന്‍ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിത്തില്‍. കിട്ടിയ സമ്മാനങ്ങളില്‍ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ എന്തെങ്കിലും പറയാനാണെങ്കില്‍ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച്‌ പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍. എന്റെ ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ലന്നും സ്വപ്ന പറഞ്ഞു.

വി.ആര്‍.എസ് എടുത്ത് യുഎയില്‍ ഒരുമിച്ച്‌ താമസിക്കാമെന്ന് അദേഹം പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തിലേറെയാണ് അദേഹം തന്റെ ജീവിതത്തിന്റെ ഭാഗമാണ്. യൂണിടാക്കില്‍ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നു. തന്നെ നശിപ്പിച്ചതില്‍ അദേഹത്തിന് മുഖ്യപങ്കുണ്ട്. രണ്ടുമാസത്തിലൊരിക്കല്‍ അദേഹവും ഒരുമിച്ചുള്ള യാത്രപതിവായിരുന്നു. ബെംഗളൂരുവില്‍ പതിവായി പോയി. താന്‍ ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു.

യൂണിടാക്കിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് മൊബൈല്‍ഫോണ്‍ നല്‍കിയത്. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ചത് ശിവശങ്കറിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ്. ശിവശങ്കര്‍ ഇനി ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ എം ശിവശങ്കര്‍ ബുക്ക് എഴുതിയതോടെയാണ് സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക