കൊല്ലം: പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും ഒന്‍പതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയുമായ പുനലൂര്‍ ശാസ്താംകോണം സ്വദേശിനിയായ ചിന്നുവിനെ (30) യാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്നുവിന്റെ ഭര്‍ത്താവ് ജോലി സംബന്ധമായി കേരളത്തിന് പുറത്താണ്.

ചിന്നു കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങി കാമുകനോടൊപ്പം പോവുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ അച്ഛന്‍ പുനലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി വിനോദിന്റെ നിര്‍ദേശാനുസരണം പൊലീസ് തൃശൂരില്‍ വച്ച്‌ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അറസ്റ്റ് ചെയ്ത് യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവതിയുടെ കാമുകന്‍ നിലവില്‍ ജാര്‍ഖണ്ഡിലാണ് ജോലി ചെയ്തു വരുന്നത്. കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക