തിരുവനന്തപുരം: പ്രവാസികള്‍ക്കും അന്താരാഷ്ട്ര യാത്രക്കാര്‍ക്കും കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന മതിയെന്നും രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം ക്വാറന്റൈന്‍ മതിയെന്നും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം.

അന്താരാഷ്ട്ര യാത്രക്കാര്‍ എട്ടു ദിവസം കഴിഞ്ഞ് ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന മാനദണ്ഡം മാറ്റണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ അംഗീകരിച്ചു. വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും ആവശ്യമായ നടപടികളെടുക്കണമെന്നും മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക