സുല്‍ത്താന്‍ ബത്തേരി: ബിജെപി യുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോഴ വിവാദത്തിന്​ പിന്നാലെ വയനാട്​ യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റിനെയും മണ്ഡലം പ്രസിഡന്‍റിനെയും തല്‍സ്​ഥാനത്തുനിന്ന്​ നീക്കി. നടപടിയില്‍ പ്രതിഷേധിച്ച്‌​ യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികളും സമീപ പഞ്ചായത്തുകളിലെ​ കമ്മിറ്റി ഭാരവാഹികളും രാജിവെച്ചു.

യുവമോര്‍ച്ച ജില്ല പ്രസിഡന്‍റ്​ ദീപു പുത്തന്‍പുരയില്‍, മണ്ഡലം പ്രസിഡന്‍റ്​ ലിലില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി. അതേസമയം, പാര്‍ട്ടി നേതൃത്വത്തിനെതിരെ ദീപു പുത്തന്‍പുരയിലും രംഗത്തെത്തി. ആര്‍ത്തി മൂത്തു അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സാഷ്​ടാംഗ പ്രണാമം ചെയ്തവര്‍ക്ക് മുന്നില്‍ ഞങ്ങളിന്നു തോറ്റിരിക്കുന്നുവെന്ന്​ അദ്ദേഹം ഫേസ്​ബുക്കില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒറ്റുകാര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് പൊറുക്കാനാകാത്ത അപരാധമായി മാറിയത് എന്ന് മുതലാണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കോഴ വിവാദത്തെ ചൊല്ലി ബി.ജെ.പിയില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്​. കോഴ വിവാദത്തില്‍ മനം മടുത്ത നിരവധി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ജില്ല, സംസ്ഥാന നേതാക്കള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്​. എ ക്ലാസ്​ മണ്ഡലമെന്ന് കണക്കാക്കിയ സുല്‍ത്താന്‍ ബത്തേരി സി ക്ലാസിലേക്ക് പോകാന്‍ കോഴ വിവാദം കാരണമായിട്ടുണ്ടെന്നാണ് മണ്ഡലത്തിലെ ചില നേതാക്കളുടെ അഭിപ്രായം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക