തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസമായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിരോധത്തിലായിരുന്നു. ഇടുക്കിയില്‍ എസ്‌എഫ്‌ഐ നേതാവ് കുത്തേറ്റു മരിച്ചതായിരുന്നു ഈ വിഷയത്തില്‍ പ്രതിരോധത്തിലാകാന്‍ കാരണം. എന്നാല്‍, കെ സുധാകരന്‍ എന്ന കെപിസിസി അധ്യക്ഷന് നേര്‍ക്കായിരുന്നു സിപിഎമ്മിന്റെ വാളെടുക്കല്‍ മുഴുവന്‍. മറ്റൊരു കോണ്‍ഗ്രസ് നേതാവിനെയും സിപിഎം നേതാക്കള്‍ ആക്രമിച്ചില്ല. കണ്ണൂരിലെ സിപിഎം ഗുണ്ടായിസത്തെ അതിജീവിച്ചു നേതാവായ സുധാകനെ ഉന്നമിട്ടു കൊണ്ടു പ്രസ്താവനകളുമായി രംഗത്തുവന്നത് പോളിറ്റ്ബ്യൂറോ അംഗവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എസ്‌എഫ്‌ഐ നേതാക്കളും വരെയുണ്ടായിരുന്നു.

എന്നാല്‍, സിപിഎം സൈബര്‍ അണികളുടെ അമിതാവേശം അവര്‍ക്കു തന്നെ വിനായാകുന്ന അവസ്ഥയാണ് ഇപ്പോള്‍. സുധാകരനെ ഗുണ്ടായാക്കാന്‍ മെനക്കെട്ട് സിപിഎം നേതാക്കള്‍ രംഗത്തിറങ്ങിയതോടെ അദ്ദേഹത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അണികളും അരയും തലയും മുറുക്കി രംഗത്തുവന്നു. കേരളത്തിലെ ഏറ്റവും ജനകീയനായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് സുധാകരനെന്നതു കൊണ്ടു തന്നെയാണ് അദ്ദേഹത്തെ വിടാതെ സിപിഎം ആക്രമിക്കുന്നത് എന്ന ആര്‍ക്കും ബോധ്യമാകുകയും ചെയ്യും. തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ കൊണ്ട് ഇക്കാര്യത്തില്‍ മേല്‍ക്കൈ സുധാകരന് തന്നെയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസില്‍ ഇപ്പോള്‍ സുധാകരനിസമാണ് എന്നു പറഞ്ഞു കൊണ്ട് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം കടന്നാക്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് റഹീമിന്റെ പ്രയോഗം ഏറ്റെടുത്തു. അതേ റഹീമേ.. ‘സുധാകരനിസം’ തന്നെ, അതിനെന്താ കുഴപ്പം? എന്നു ചോദിച്ചു കൊണ്ടാണ് രംഗത്തുവന്നത്. സിപിഎം നേതാക്കളുടെ ഗുണ്ടായിസങ്ങളുടെ പട്ടിക വീണ്ടും നിരത്തി കൊണ്ടാണ് കോണ്‍ഗ്രസ് അണികള്‍ രംഗത്തുവന്നത്. സുധാകരനെ ആക്രമിക്കുന്നതില്‍ നിന്നു തന്നെ അദ്ദേഹത്തെ സിപിഎം ഭയക്കുന്നു എന്ന വ്യക്തമാണെന്നാണ് അണികളുടെ പൊതുവിലുള്ള വികാരം.

ഇക്കാര്യം അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു രംഗത്തുവന്നത്. സുധാകരനിസം എന്നാല്‍ കോംപ്രമൈസ് ഇല്ലാത്തതാണെന്നും അണികളെ സംരക്ഷിക്കുന്നതാണെന്നും കെഎസ് ബ്രിഗേഡുകള്‍ കുറിക്കുന്നു. സുധാകരനെയും കോണ്‍ഗ്രസിനെയും അനുകൂലിച്ചു കൊണ്ട് നിരവധി പ്രവര്‍ത്തരും രംഗത്തുവന്നു. സുധാകരനിസം ഞങ്ങള്‍ക്ക് അഭിമാനമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. സുധാകരനിസം എന്ന കാര്‍ഡ് ഉണ്ടാക്കി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട് കെ എസ് ബ്രിഗേഡുകാര്‍. എല്‍ദോസ് കുന്നപ്പള്ളിയും റോജി എം ജോണും അടക്കമുള്ളവരും സുധാകരനെ പിന്തുണച്ചു രംഗത്തുവന്നു.

കോണ്‍ഗ്രസ് നേതാവ് ആര്‍ സെല്‍വരാജ് കുറിച്ച്‌ത് ഇങ്ങനെ:

സുധാകരനിസം എങ്കില്‍ സുധാകരനിസം തന്നെ…

കോണ്‍ഗ്രസ്സിന്റെ കുട്ടികളെ ആക്രമിക്കുന്ന ഗുണ്ടകളോട് #No_Compramise എന്ന് പറയുന്ന ശൈലിയെ ആണ് നിങ്ങള്‍ സുധാകരനിസം എന്ന് വിളിക്കുന്നതെങ്കില്‍ ആ വിശേഷണം ഞങ്ങള്‍ സ്വീകരിക്കുന്നു.
സ്വന്തം പ്രവര്‍ത്തകന്റെ ചിതയാറുംമുമ്ബെ തിരുവാതിര കളിക്കാനും കഥാപ്രസംഗം നടത്തി ആഘോഷിക്കാനും തയ്യാറാകുന്നവര്‍ ഭയക്കുന്ന മാനുഷികതയുടെ പേരാണ് സുധാകരനിസം എങ്കില്‍ അതും ഞങ്ങള്‍ക്ക് അഭിമാനമാണ്.

നിര്‍ഭാഗ്യകരമായ ഒരു മരണത്തെ മുതലെടുപ്പിനും അക്രമത്തിനുമുള്ള അവസരമായും കാണുന്ന ചോരക്കൊതിയന്മാര്‍ക്കുള്ള മറുപടിയാണ് സുധാകരനിസം.

ഞങ്ങള്‍ക്ക് അഭിമാനമാണ് ഞങ്ങളുടെ പ്രസിഡന്റ്.

എല്‍ദോസ് കുന്നപ്പള്ളിയുടെ പോസ്റ്റ്:

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വരവ് ചെറുതൊന്നുമല്ല സഖാക്കള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത്, അത്രയും ആവേശവും അഭിമാനവുമാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കെപിസിസി പ്രസിഡന്റ്.

ഇടുക്കിയില്‍ ഉണ്ടായ സംഭവം ഒരു കാരണവശാലും സംഭവിക്കാന്‍ പാടുള്ളതല്ല, അത് കോണ്‍ഗ്രസിന്റെ നയവുമല്ല..
ഞങ്ങളുടെ പ്രസിഡന്റ്‌നെ നിങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ അസ്വസ്ഥരാണ് സഖാക്കളെ, വഴി മാറി സഞ്ചരിക്കുന്നതാണ് നല്ലത്.
#സുധാകരനിസം = No Compromise

റോജി എം ജോണ്‍ കുറിച്ചത് ഇങ്ങനെ:

ഇടുക്കിയിലെ SFI പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടി സഖാക്കള്‍ മുതല്‍ CPM ന്റെ ഉന്നത നേതൃത്വം വരെ ചോദിക്കുന്ന ചോദ്യം ഇത് ‘സുധാകരനിസം’ ആണോ എന്നാണ്! എല്ലാവരുടേയും ലക്ഷ്യം KPCC പ്രസിഡന്റ് ശ്രീ K സുധാകരന്‍ തന്നെ.

സഖാക്കളോട് ഒരു ചോദ്യം; ഏതാനും നാളുകള്‍ക്ക് മുന്‍പ് ഒരു CPM ബ്രാഞ്ച് സെക്രട്ടറിയെ BJP പ്രവര്‍ത്തകര്‍ കൊല ചെയ്ത സംഭവത്തില്‍ ഒരു CPM കാരനും BJP സംസ്ഥാന പ്രസിഡന്റിനെതിരെ ശബ്ദമുയര്‍ത്തി കണ്ടില്ല. അതുപോലെ മട്ടന്നൂരില്‍ പ്രിയപ്പെട്ട ഷുഹൈബിനേയും പെരിയയില്‍ ക്രിപേഷിനേയും, ശരത് ലാലിനേയും ഒക്കെ CPM നേതാക്കള്‍ കൊന്നത് ഏത് ”ഇസം’ ആണ് ? ‘പിണറായിസം’ എന്നൊ ‘കോടിയേരിയിസം’ എന്നൊക്കെ ഇതിനെ നിങ്ങള്‍ വിളിക്കുമൊ?

CPM നേതാക്കളുടെ ഇന്നത്തെ പ്രതികരണങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമായി; K സുധാകരന്‍ എന്ന നേതാവ് നിങ്ങള്‍ക്ക് എത്ര അധികം അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന്. നിങ്ങളുടെ ആ അസ്വസ്ഥത ഞങ്ങള്‍ക്ക് ഒരു അഭിമാനമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക