തന്റെ കത്തിലെ ഭാഷയെ പരിഹസിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.വി.പി. മഹാദേവന്‍ പിള്ള. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

‘ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാന്‍ ഞാന്‍ പരമാവധി ജാഗരൂകനാണ്. മനസ്സ് പതറുമ്ബോള്‍ കൈവിറച്ചുപോകുന്ന സാധരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ല’- വി.സി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രപതിക്ക് ഡീ ലിറ്റ് നല്‍കേണ്ടെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചതായി അറിയിച്ച്‌ വി.സി നേരത്തെ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. കത്തിലെ ഭാഷ കണ്ട് ഞെട്ടിപ്പോയെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഇതിന് പരോക്ഷ മറുപടിയാണ് വി.സിയുടെ വാര്‍ത്താക്കുറിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക