കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ ആരോപണവിധേയനായ വിധികര്‍ത്താവ് മരിച്ച നിലയില്‍. കണ്ണൂര്‍ സ്വദേശി പി എന്‍ ഷാജിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കലോത്സവത്തിലെ വിവാദമായ മാര്‍ഗംകളി മത്സരത്തിന്റെ വിധികര്‍ത്താവായിരുന്നു ഷാജി. മത്സരം വിവാദമായതോടെ ഷാജി അടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. അതിനിടെയാണ് മരണം.

നിരപരാധിയാണെന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താന്‍ ആരോടും പണം വാങ്ങിയട്ടില്ലെന്നും തന്റെ നിരപരാധിത്വം അമ്മക്ക് അറിയാമെന്നും കുറിപ്പില്‍ പറയുന്നു. തന്നെ വിവാദത്തില്‍ പെടുത്താന്‍ ശ്രമിച്ചവര്‍ക്കു നല്ലതു വരട്ടെ എന്നും കുറിപ്പില്‍ പറയുന്നു. മാര്‍ഗം കളിക്ക് വിധിനിര്‍ണയിച്ച ഷീറ്റും ആത്മഹത്യാ കുറിപ്പിനൊപ്പം കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതികളും പ്രതിഷേധവും ഉയര്‍ന്നതോടെ കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചിരുന്നു. നിരവധി മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് കലോത്സവം നിര്‍ത്തിവച്ചത്. കോഴ, ഒത്തുകളി തുടങ്ങിയ ആരോപണങ്ങളോടൊപ്പം വിദ്യാര്‍ഥി സംഘര്‍ഷം കൂടി ഉണ്ടായതോടെയാണ് കലോത്സവം നിര്‍ത്തിവെച്ചത്. കലോത്സവം നിര്‍ത്തിവച്ച നടപടിയെ കെ എസ് യു സ്വാഗതം ചെയ്തിരുന്നു.

കലോത്സവം ആരംഭിച്ചതുമുതല്‍ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. അവസാനദിനമായ തിങ്കളാഴ്ചയും കലോത്സവ വേദിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധമുണ്ടായി. വിധിനിര്‍ണയത്തെ സംബന്ധിച്ചും അപ്പീലുകളെ സംബന്ധിച്ചുമാണ് തിങ്കളാഴ്ച പ്രതിഷേധമുയര്‍ന്നത്. മാര്‍ഗംകളിയില്‍ കോഴ ആരോപണമുയര്‍ന്നതും വിധികര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതും വിവാദമായിരുന്നു. കെ എസ് യു വിന്റെ പ്രതിഷേധവും ഇതിനെതിരേ എസ് എഫ് ഐ രംഗത്തെത്തിയതും സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക