ബെംഗ്‌ളൂറു-മൈസൂരു എക്‌സ്പ്രസ് വേയില്‍ ടോള്‍ ബൂത്തിൽ ജീവനക്കാരനെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോ പുറത്ത്. രാമനഗര ശേഷഗിരിഹള്ളി ടോള്‍ ബൂത്തിലെ ജീവനക്കാരന്‍ പവന്‍ കുമാര്‍ (26) ആണ് മരിച്ചത്. ടോള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മറ്റൊരു ജീവനക്കാരനായ മഞ്ജുനാഥ് (25) ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ തിരിച്ചറിഞ്ഞതായി രാമനഗര എസ്പി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. ബിഡദി പൊലീസിനാണ് അന്വേഷണച്ചുമതല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടോള്‍ നല്‍കാതെ കടന്നുപോകാന്‍ കാര്‍ യാത്രക്കാര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.കാര്‍ യാത്രികരെ തടയാന്‍ പവന്‍ കുമാറും മഞ്ജുനാഥും ചേര്‍ന്ന് ശ്രമിച്ചു. തുടര്‍ന്ന് യാത്രക്കാരായ നാല് പേരും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. പ്രദേശവാസികള്‍ ഇടപ്പെട്ടതോടെ കാര്‍ യാത്രക്കാര്‍ ഇവിടെ നിന്ന് മടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക