സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനം. യുഎപിഎ ചുമത്താന്‍ മാത്രമുള്ള കുറ്റം അലനും താഹയും ചെയ്തിട്ടുണ്ടോ എന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ചു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതിനെ ന്യായികരിച്ച്‌ ജില്ലാസെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. മറ്റു ജില്ലകള്‍ക്ക് സമാനമായ വിധത്തിലാണ് കോഴിക്കോട്ടും പോലീസിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിച്ചേര്‍ന്നതിന് ശേഷമായിരുന്നു ആഭ്യന്തര വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേവല നീതി പോലും കിട്ടുന്നില്ലെന്ന് സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അലന്‍ താഹ വിഷയത്തിലും പൊലീസ് സമീപനം വിമര്‍ശനവിധേയമായി. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായാണ് രണ്ട് പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്തത്. യു എ പി എ ചുമത്താന്‍ മാത്രമുള്ള കുറ്റങ്ങള്‍ ഇവര്‍ ചെയ്യ്തിട്ടുണ്ടോയെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. അതിനിടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇരുവര്‍ക്കുമെതിരെ യു എ പി എ ചുമത്തിയതിനെ ന്യായികരിച്ച്‌ ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. അലനും താഹയും ചില ആശയങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട് പോയിട്ടുണ്ട്. അത് തിരുത്താനുള്ള നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ക്രിയാത്മക ഇടപെടലാണ് സമ്മേളനത്തില്‍ നടന്നതെന്നും. പൊലീസിന്റെ ഭാഗത്ത് നിന്ന് ചില ഒറ്റപ്പെട്ട വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കുറ്റ്യാടിയിലുണ്ടായ പ്രശ്‌നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി. അഞ്ച് വര്‍ഷം മുന്‍പ് അച്ചടക്ക നടപടി സ്വീകരിക്കാത്തതാണ് കുറ്റ്യാടിയിലെ പൊട്ടിത്തെറിക്ക് കാരണമെന്നും ചില പ്രതിനിധികള്‍ തുറന്നടിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക