പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിക്ക്(Mammootty) ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. എഴുപത് പിന്നിട്ട് നില്‍ക്കുന്ന പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നില്‍ എത്തിയിട്ട് അമ്ബത് വര്‍ഷങ്ങളും പിന്നിട്ടു കഴിഞ്ഞു. പുതിയ തലമുറയെയും അസുയപ്പെടുത്തുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോയാണ് തരം​ഗമാകുന്നത്.

മഹാരാജാസ് കോളേജില്‍ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ‘സ്റ്റാഫ് റൂമില്‍ കേറിവന്ന സ്റ്റുടെന്റിനെ പോലുണ്ട് !, അവിശ്വസനീയം, ഇതില്‍ ആരുടെ മകനാണ് മമ്മൂക്ക’എന്നിങ്ങനെയാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍. എഡിറ്റ് ചെയ്ത ഫോട്ടോയാണ് എന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ അവരെ തിരുത്തി കൊണ്ട് നിരവധി പേര്‍ എത്തുകയും ചെയ്തു. കോളേജില്‍ നടന്ന റീ യൂണിയന്‍ ആണെന്ന് പറഞ്ഞ് ഫോട്ടോകളും ഇവര്‍ പങ്കുവച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഭീഷ്മ പര്‍വ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന സിനിമ. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. സിബിഐ 5ലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക