ദുബായ്: ഗര്‍ഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്ന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 2022 മെയ് 15-നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം അറിയിച്ചത്. ഗര്‍ഭിണികള്‍ക്ക് 27 ആഴ്ചകള്‍ വരെ വിമാനയാത്രയ്ക്ക് തടസ്സങ്ങളൊന്നുമില്ല.

28 മുതല്‍ 35 ആഴ്ച വരെ ആയവര്‍ യാത്ര ചെയ്യാവുന്ന ആരോഗ്യമുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്ന, 3 ദിവസത്തിനകം നേടിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. യാത്ര ചെയ്യാന്‍ തക്ക ആരോഗ്യമുണ്ടെന്നും ഗര്‍ഭം ഏത് സ്റ്റേജിലാണെന്നതും ഈ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം. അതേസമയം, ഗര്‍ഭിണികളായി 36 ആഴ്ച്ചയ്ക്ക് മുകളിലുള്ളവര്‍ക്ക് വിമാനയാത്ര അനുവദനീയമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക