
ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തം. പെരുമ്ബാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സേഫ് പാനല്‍ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്ക് പൂര്‍ണമായും തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നിറയെ പ്ലൈവുഡ് സൂക്ഷിച്ചിരുന്ന ഫാക്ടറിയാണ് ഇത്. തീപടരുന്നത് കണ്ട സമീപവാസികളാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാന്‍ ശ്രമം തുടരുകയാണ്. സമീപപ്രദേശത്തേക്ക് തീ പടരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. തീ നിയന്ത്രണവിധേയമായതാണ് വിവരം.