കൊച്ചി: ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികളുടെ റോഡ് ഉപരോധം. ആലുവ യു.സി.കോളേജിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളാണ് റോഡ് ഉപരോധിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചത്. ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള സമയ പരിധി വൈകീട്ട് 6.30 എന്നത് 9.30 ആക്കണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം.

നാല് ഹോസ്റ്റലുകളിലായി 300 വിദ്യാര്‍ഥിനികളാണുള്ളത്. 60 ഓളം വിദ്യാര്‍ത്ഥിനികള്‍ കോളജിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഞായറാഴ്ചകളില്‍ പുറത്തുപോകാന്‍ അനുമതി നല്‍കണം. വിഷയത്തില്‍ അനുകൂലമായ ഹൈക്കോടതി ഉത്തരവുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തീരുമാനം അനുകൂലമല്ലെങ്കില്‍ സമരം തുടരുമെന്നും ഇവര്‍ പറയുന്നു. 6 മണിക്ക് ഹോസ്റ്റലില്‍ കയറണമെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അവധി ദിവസങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും അനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക