കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ മാലിന്യ പ്ലാന്റില്‍ തീപിടുത്തം. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അഗ്‌നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് തീ കത്തുന്നത് കണ്ടത്. തീ പടരുന്നത് കണ്ട് ജീവനക്കാര്‍ പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. കോട്ടയത്ത് നിന്ന് അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീവനക്കാര്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീ ശ്രദ്ധയില്‍പ്പെട്ടത്. പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചിരുന്നത്. സംഭവസമയത്ത് 17 ജീവനക്കാരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. തീ പടര്‍ന്നതോടെ ഇവര്‍ പെട്ടെന്ന് പുറത്തേക്കിറങ്ങി. പ്ലാസ്റ്റിക്ക് മാലിന്യം വേര്‍തിരിക്കുന്ന സ്ഥലത്താണ് തീ പിടിച്ചത്.

പെട്ടന്ന് തീ ആളിപ്പടരുകയായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഗൈനക്കോളജി വാര്‍ഡിനും കാര്‍ഡിയോളജി വാര്‍ഡിനും പുറകുവശത്തായാണ് ഈ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടേക്ക് തീ പടര്‍ന്നിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക