കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2021-24 വര്‍ഷത്തെ ഭരണസമിതിയിലേക്ക്‌ 19ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിച്ചപ്പോഴാണ്‌ എതിര്‍ സ്ഥാനാര്‍ത്ഥിയില്ലാതായതോടെ മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. തുടര്‍ച്ചയായി രണ്ടാംവട്ടമാണ്‌ മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്‌.

ജനറല്‍ സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്കും എതിരില്ല. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ജയസൂര്യ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിദ്ദിഖ്‌ ആണ് ട്രഷറര്‍. കൂടുതല്‍പ്പേര്‍ മത്സരിക്കുന്നതിനാല്‍ വൈസ്‌പ്രസിഡന്റ്‌ സ്ഥാനത്തേക്കും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പ്‌ നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്ക്‌ മൂന്നുപേര്‍ മത്സരിക്കുന്നു. ഔദ്യോഗിക പാനലിലുള്ള ആശാ ശരത്ത്‌, ശ്വേതാ മേനോന്‍ എന്നിവര്‍ക്കെതിരെ മണിയന്‍പിള്ള രാജുവാണ്‌ മത്സരിക്കുന്നത്‌. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായ് 14 പേര്‍ മത്സരരംഗത്തുണ്ട്. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനറല്‍ ബോഡി യോഗവും 19ന് നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക