ന്യൂഡല്‍ഹി: മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവും ഡല്‍ഹി സ്വദേശി റേച്ചല്‍ ഗോഡിഞ്ഞോയും വിവാഹിതരായി. ഡല്‍ഹിയിലെ സൈനിക് ഫാമില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.തേജസ്വിയുടെ വധു റേച്ചല്‍ ഇനി രാജേശ്വരി യാദവ് എന്നായിരിക്കും അറിയപ്പെടുക.
മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിംപിളും രാജ്യസഭാ എംപി മിസ ഭാരതിയും ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഏഴ് വര്‍ഷത്തിലേറെയായി സുഹൃത്തുക്കളായിരുന്നു തേജസ്വിയും റേച്ചലും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് രാഘോപൂര്‍ സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ്. 2015 മുതല്‍ 2017 വരെ ബീഹാറിന്റെ ഉപമുഖ്യമന്ത്രിയും ആയിരുന്നു. മുന്‍ ബിഹാന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാവദവിന്റെ ഒമ്ബത് മക്കളില്‍ ഏറ്റവും ഇളയ മകനാണ് തേജസ്വി യാദവ്