തിരുവനന്തപുരം: മദ്യപാനിയെന്ന് വിളിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച കരള്‍ രോഗി മരിച്ചു. കൊല്ലം ഭാരതിപുരം സ്വദേശി അനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്.

ഗുരുതര കരള്‍രോഗിയായ അനി ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ സീറ്റില്‍ കിടന്ന് ഉറങ്ങിപ്പോയി. ഇതിനാണ് മദ്യപാനിയെന്ന് വിളിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്. കഴിഞ്ഞമാസം 20 നായിരുന്നു സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതേത്തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ കണ്ടതോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് അനിയുടെ ആരോഗ്യനില വഷളായിരുന്നു. ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക