ന്യൂഡല്‍ഹി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ബുധനാഴ്‌ച മുംബയില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചതും പെട്ടെന്ന് എഴുന്നേറ്റതും. എന്നാല്‍, ദേശീയഗാനം പൂര്‍ത്തിയാക്കാതെ ഇടയ്‌ക്ക് വച്ച്‌ നിറുത്തുകയായിരുന്നു മമത. ഇത് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയുടെ തീരുമാനം.

‘മമത ബാനര്‍ജി ആദ്യം ഇരിക്കുകയായിരുന്നു, പിന്നെ എഴുന്നേറ്റു നിന്നു, ഇന്ത്യയുടെ ദേശീയ ഗാനം പാതിവഴിയില്‍ ആലപിക്കുന്നത് നിര്‍ത്തി. ഇന്ന്, ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍, ബംഗാളിന്റെ സംസ്‌കാരത്തെയും ദേശീയ ഗാനത്തെയും രാജ്യത്തെയും ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിനെയും അവര്‍ അപമാനിച്ചിരിക്കുന്നു! ” പശ്ചിമ ബംഗാള്‍ ബിജെപി ഘടകം ട്വീറ്റ് ചെയ്‌തു. ഇന്ത്യയുടെ പ്രതിപക്ഷമാകാന്‍ ഒരുങ്ങുന്നവര്‍ക്ക് അഭിമാനവും രാജ്യസ്‌നേഹവും ഇല്ലേ? എന്ന തരത്തിലുള്ള കമന്റുകളും പിന്നാലെ വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നമ്മുടെ ദേശീയ ഗാനം നമ്മുടെ ദേശീയ സ്വത്വത്തിന്റെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നാണ്. അധികാര കസേരകളില്‍ ഇരിക്കുന്ന ആളുകള്‍ കുറഞ്ഞ പക്ഷം അതിനെ ഇകഴ്ത്താതിരിക്കണം. ബംഗാള്‍ മുഖ്യമന്ത്രി പാടിയ നമ്മുടെ ദേശീയഗാനത്തിന്റെ വികൃതമായ പതിപ്പ് ഇതാ. ഇന്ത്യയുടെ പ്രതിപക്ഷത്തിന് അഭിമാനവും രാജ്യസ്‌നേഹവും ഇല്ലേ?’ എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്‌തത്.

ബിജെപി പശ്ചിമ ബംഗാള്‍ പ്രസിഡന്റ് ഡോ.സുകാന്ത മജുംദാറിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു, ‘ബംഗാള്‍ മുഖ്യമന്ത്രി മുംബയിലെ ഒരു സമ്മേളനത്തില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്നു. അവള്‍ക്ക് ദേശീയഗാനത്തിന്റെ ശരിയായ മര്യാദകള്‍ അറിയില്ലേ, അതോ അറിഞ്ഞുകൊണ്ട് അപമാനിക്കുകയാണോ?അതേസമയം, ഇരുന്ന് കൊണ്ട് ദേശീയഗാനം ചൊല്ലിയതിനും തുടര്‍ന്ന് നിര്‍ത്തിയതിനും മമതയ്‌ക്കെതിരെ മുംബയിലെ ഒരു ബിജെപി നേതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക