കൊച്ചി: നിയമ വ്യവസ്ഥയെ നാല്‍പ്പത് വര്‍ഷം പിന്നോട്ടടിക്കുന്ന വിധിയെന്ന് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധിയില്‍ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ബാലിശവും വികലവുമായ വിധിയില്‍ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസിനെ കുറ്റപ്പെടുത്താന്‍ തക്ക വീഴ്ച്ചകളില്ല. പണവും സ്വാധീനവുമുള്ള പ്രതിഭാഗം മറുപക്ഷത്തുണ്ടായിട്ടും ഒഴുക്കിനെതിരെ നീന്തിയാണ് പോലീസും പ്രോസിക്യൂഷനും കേസ് കൈകാര്യം ചെയ്തത്. അവര്‍ പരാജയമാണെന്ന് പറയാന്‍ കഴിയില്ല. പരാതിക്കാരിയായ കന്യാസ്ത്രീയെ എങ്ങനെയെല്ലാം അവിശ്വസിക്കാമെന്നതിലാണ് ഗവേഷണം നടന്നത്. അപ്പീല്‍ പോയാല്‍ പ്രതിക്ക് ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വേദനകളും വിഷമങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടതും പ്രതികരിക്കേണ്ടതും ഒരു പൗരന്റെ ചുമതലയാണ്. ആ സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയത്. അതിനാലാണ് പണവും സ്വാധീനവുമുള്ള പ്രതി അറസ്റ്റിലായത്. അതിനെ പുച്ഛിക്കുന്നതും അധിക്ഷേപിക്കുന്നതും ചെയ്യുന്നത് ജുഡീഷ്യറിയുടെ ജോലിയല്ലെന്നും കെമാല്‍ പാഷ വിമര്‍ശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക