പാലായിലെ വിവാദ ഫേസ്ബുക്ക് പേജ് ‘പാലാക്കാരൻ ചേട്ടൻ’ ൻറെ അഡ്മിൻ സഞ്ജയ് സക്കറിയാസിന് ഇന്നലെ ജാമ്യം ലഭിച്ചു. നവംബർ എട്ടാം തീയതി തിങ്കളാഴ്ച പ്രാദേശിക യുഡിഎഫ് നേതാക്കളോടൊപ്പം പാലാ പോലീസ് സ്റ്റേഷനിൽ അദ്ദേഹം നേരിട്ട് ഹാജർ ആകുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ആണ് ഉണ്ടായത്. ഇദ്ദേഹത്തിൻറെ ഭാര്യയെയും കുടുംബാംഗങ്ങളെയും അവധി ഏർപ്പെടുത്തുന്ന അശ്ലീല സന്ദേശങ്ങൾ ചൂണ്ടിക്കാട്ടി ഭാര്യ പോലീസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും ആ പരാതിയിന്മേൽ ഇതുവരെ മേൽനടപടികൾ സ്വീകരിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രചരണമാണ് യുഡിഎഫ് കേന്ദ്രങ്ങൾ നടത്തുന്നത്.

തിരഞ്ഞെടുപ്പുകാലത്ത് ജോസ് കെ മാണിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന് കാട്ടി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. എന്നാൽ പോലീസ് ഭരണപക്ഷ സ്വാധീനത്തിന് വഴങ്ങി അനാവശ്യ വകുപ്പുകൾ ചേർത്ത് അദ്ദേഹത്തെ ജയിലിൽ അടയ്ക്കുവാൻ കരുക്കൾ നീക്കി എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. രാഷ്ട്രീയ വിമർശനം ഉയർത്തുന്നവരെ ഭയപ്പെടുത്തുവാൻ ഉള്ള ജോസ് കെ മാണിയുടെ പ്രതികാര രാഷ്ട്രീയതന്ത്രം ആണ് ഇതൊന്നും യുഡിഎഫ് ആരോപിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ ഏറ്റവും നികൃഷ്ടമായ ഭാഷയിൽ വേട്ടയാടുന്നത് ജോസ് കെ മാണിയുടെ സൈബർ അനുയായികൾ ആണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

14 ദിവസത്തെ റിമാൻഡ് കോടതി ആദ്യം വിധിച്ചു എങ്കിലും 7മത്തെ ദിവസം തന്നെ സഞ്ജയ്‌ക്ക് ജാമ്യം ലഭിച്ചു എന്നത് കേരളാ കോൺഗ്രസ് എം സൈബർ പോരാളികൾക്ക് നിരാശ ആയി മാറി. വ്യാപകമായ സൈബർ ആക്രമണം ആണ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ അഴിച്ചുവിടുന്നത്. ജോസ് കെ മാണിയെ ആക്രമിച്ചു എന്ന വിഷയം വഴിതിരിച്ചുവിട്ട് പാലാ പിതാവിനെ ആക്രമിച്ചു എന്ന പ്രചരണമാണ് ഇപ്പോൾ അവർ നടത്തുന്നത്. എന്നാൽ ഇവർ ഉയർത്തിക്കാട്ടുന്ന പല പ്രചരണങ്ങളും മറ്റൊരു ഫേസ്ബുക്ക് പേജിൽ വന്നവയാണ്. ഈ പേജിനു സഞ്ജയുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചെങ്കിലും ഈ ആരോപണത്തെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവുകൾ ലഭിച്ചതായി വിവരമില്ല.

സഞ്ജയ് യുടെ ഒന്നാമത്തെ ജാമ്യഅപേക്ഷയിൽ തന്നെ കോടതി അനുകൂല നിലപാട് എടുത്തു എന്നതും പോലീസിനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു എന്നതും ശ്രദ്ധേയമാകുകയാണ്. വ്യക്തമായ ബാഹ്യ സമ്മർദ്ധവും രാഷ്ട്രീയ പ്രേരണയും ഈ കേസിന്റെ പിന്നിൽ ഉണ്ട് എന്ന കോടതിക്ക് ബോധ്യം വരുന്നതായും കോടതി നിരീക്ഷണം നടത്തി. രണ്ടു തവണയായി മൂന്നു ദിവസത്തെ പോലിസ് കസ്റ്റഡി കാലാവധി കഴിഞ്ഞിട്ടും അന്വേഷണത്തിനായി റിമാൻഡ് വീണ്ടും നീട്ടി കൊടുക്കണം എന്ന ആവശ്യവുമായി എത്തിയ പൊലീസിന്റെ ആവശ്യത്തെ ശക്തമായ ഭാഷയിൽ കോടതി വിമർശിക്കുകയും ജാമ്യം അനുവദിക്കുകയും ആണ് ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക