മധുര: ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോ പങ്കുവെച്ചെന്ന ആരോപണം നേരിടുന്ന കോളജ് അധ്യാപിക ജോലി രാജിവെച്ചു.മധുരയിലെ എസ്.വേലൈച്ചാമി നാടാര്‍ കോളേജിലെ അധ്യാപകനാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. ഒക്‌ടോബര്‍ ഒമ്ബതിന് കൊമേഴ്‌സ് വിഭാഗം മേധാവി ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്നുതന്നെ വിദ്യാര്‍ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ മാനേജ്‌മെന്റ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് തുടക്കത്തില്‍ ആരോപണമുണ്ടായിരുന്നു. ബുധനാഴ്ചയാണ് സ്ഥാനമൊഴിഞ്ഞത്,” അവര്‍ പറഞ്ഞു. നാലാം പിരീഡിനിടെ, ഉച്ചയ്ക്ക് 1.20 ഓടെ പോണ്‍ വീഡിയോ സ്ക്രീനില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. അതേസമയം, സംഭവം തന്റെ അറിവോടെയല്ലെന്ന നിലപാടിലാണ് അധ്യാപിക.

ക്ലാസ് എടുക്കുന്നതിനിടെ അശ്ലീല വീഡിയോ സ്ക്രീനില്‍ പ്ലേയാകുകയായിരുന്നെന്ന നിലപാടിലാണ് അധ്യാപിക.വിഷയത്തെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും അതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ രാജേശ്വര പളനിച്ചാമി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് സൂപ്രണ്ട് വി ഭാസ്കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക