പാലാ നഗരസഭാ പ്രദേശത്ത് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ഭൂമിയുടെ അടിയിൽ നിന്നും മുഴക്കം കേട്ടതായി റിപ്പോർട്ടുകൾ. ഭൂചലനത്തിൽ സമാനമായ പ്രകമ്പനം ആയിരുന്നു എന്നാണ് പ്രകമ്പനം അനുഭവപ്പെട്ട നഗരവാസികളിൽ ചിലർ വ്യക്തമാക്കിയത്. നഗരപരിധിയിലെ പല പ്രദേശങ്ങളിലും സമാനമായ അനുഭവം ആളുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉച്ചക്ക് 12.02 ഓടു കൂടിയാണ് സംഭവം. മുഴക്കം കേട്ടതായി അധികാരികൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് നേരിയ ഭൂചലനമാണോ എന്നത് ഇതേ വരെ സ്ഥിരീകരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക