മാർട്ടിൻ ജോസഫ് (ലേഖകൻ)

സത്യത്തിൽ ഇത്തരത്തിൽ ഒരു കുറിപ്പ് സാധാരണ എഴുതാറില്ല. സിനിമ കണ്ട് രണ്ട് ദിവസത്തെ ആലോചനകൾക്ക് ശേഷമാണ് ഇത്തരമൊരു എഴുത്ത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ മിസ്റ്റിരിയസ് ക്രിമിനലായ സുകുമാരകുറുപ്പിന്റെ കഥ സിനിമയാക്കുന്നു എന്ന് കേട്ടപ്പോൾ വലിയ ആവേശമായിരുന്നു. അത് ദുർഖർ സൽമാനാണ് നായകൻ എന്ന് കേട്ടപ്പോൾ ഇരട്ടി സന്തോഷമാവുകയും ചെയ്തു. എന്നാൽ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സിനിമ കണ്ടപ്പോൾ വലിയ നിരാശയാണ് തോന്നിയത്. മലയാളിയുടെ മനസിനെ പേടിപ്പെടുത്തുന്ന, 35 വർഷങ്ങൾക്ക് ഇപ്പുറവും ചർച്ച ചെയ്യപ്പെടുന്ന എവിടേയ്ക്കോ പോയ് മറഞ്ഞ ഒരു കൾട്ട് ക്ലാസിക്ക് വ്യക്തി. ഒരു നിഗൂഡതയോടെ മാത്രം കേട്ടിട്ടുള്ള ആ ബുൾഗാൻ താടിക്കാരന്റെ അന്ത്യന്തം നാടകീയത നിറഞ്ഞ ആ കഥ ഒരു കോമഡിയായിട്ടാണ് തീയേറ്ററിൽ എനിക്ക് അനുഭവപ്പെട്ടത്. കാരണം കുറുപ്പ് സിനിമയുടെ ഒരു കെട്ടുറപ്പുമില്ലാത്ത തിരക്കഥയും അനാവശ്യമായി ചിന്തിച്ച് കൂട്ടിയ ക്രിയേറ്റിവിറ്റിയുമാണ്. സ്ഥിരം ക്ലീഷേ യിൽ തുടങ്ങി സ്ഥിരം ക്ലീഷേ യിൽ സഞ്ചരിച്ച് കണ്ട് മറന്ന ചില മലയാള സിനിമകളുടെ എലമെന്റുകളിൽ അവസാനിക്കുന്നതാണ് കുറുപ്പ് മൂവി. അതിൽ പ്രധാനമായി തോന്നിയത് അടുത്തിടെ ഇറങ്ങിയ ലുസിഫർ മൂവിയാണ് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതായത് ഒറ്റയടിക്ക് പറഞ്ഞാൽ സുകുമാരകുറുപ്പും ചാക്കോ വധവും എന്ന എലമെന്റും മാറ്റി നിർത്തിയാൽ കുറുപ്പ് എന്ന മൂവി  സാമ്രാജ്യത്തിലെ അലക്സാണ്ടർക്കും ലുസിഫറിലെ അബ്രാംഹം ഖുറേഷിക്കും ഉണ്ടായ  മങ്കാത്ത യുടെ ഇളയ അനുജനാണ് സുധാകര കുറുപ്പ്.

ലുസിഫറും കുറുപ്പും


ലുസിഫറിൽ സ്റ്റീഫൻ നെടുംമ്പള്ളി എന്ന കഥാ പാത്രം ആർക്കും പിടിതരാത്ത അബ്രാംഹം ഖുറെഷി എന്ന അണ്ടർ വേൾഡ് രാജാവാണ്. വർമ്മ സാർ എടുത്തു വളർത്തിയ സ്റ്റിഫനെ ഒരു ദിവസം കാണാതാകുന്നു. പിന്നിട് ദുബായ്ലും ദയ്റയിലെ ഷാർക്ക് കടക്കളിൽ ആക്രി സ്വർണം വിറ്റ് നടന്ന സ്റ്റിഫൻ അവിടെ നിന്നും തുടങ്ങി വലിയ under world ആകുന്നു.

എന്നാൽ കുറുപ്പിൽ എയർഫോഴ്സിൽ നിന്നും മുങ്ങുന്ന കുറുപ്പ് പിന്നെ എത്തുന്നത് ഗൾഫ് രാജ്യത്ത്. അവിടെ കണ്ടുമുട്ടുന്ന അർബാബുമായി ക്രൂഡ് ഓയിൽ മറിച്ചു വിറ്റു കാശ്കാരനാകുന്നു. എന്നാൽ അത് പോരാത്ത കുറുപ്പ് കൂടുതൽ വലിയ തട്ടിപ്പിലേക് കടക്കാനായി പ്ലാൻ ചെയ്യുന്നു..  പിന്നിട് അങ്ങിനെ നാട്ടിൽ എത്തി ചാർളി വധം നടത്തി അവിടെ നിന്നും സ്വന്തം രാജ്യത്തെ മുഴുവൻ പോലീസ് കാരയും പറ്റിച്ച് അർബാബിനെയും തട്ടി ഫോട്ടോ എടുക്കുന്നവനെ അപ്പോൾ തന്നെ തട്ടാൻ മാത്രം വളർന്ന അലക്സാണ്ടർ എന്ന കൊടും ക്രിമിനലാകുന്നു. 

തിരക്കഥയിലെ പാളിച്ചകൾ.

പ്രധാനമായും ഇന്ത്യൻ സിനിമയിലെ കണ്ട് മടുത്ത cleche ആണ് മറ്റോരാളിലൂടെ കഥ പറയുകയോ ഡയറി വായിക്കുന്നതിലൂടെ കഥ പറയുകയോ ചെയ്യുന്ന രീതി. മറ്റോന്ന് കുറിപ്പിന്റെ പ്രണയമാണ് . കഴിഞ്ഞ 50 കൊല്ലമായി ഇതെ പ്രണയ കഥ തന്നെയാണ് ഇന്ത്യൻ സിനിമ മുഴുവൻ. വീട്ടുകാരെ വെല്ലുവിളിച്ച് വിവാഹിതരാക്കുന്നതും പാട്ടിലൂടെ പ്രണയം വികസിക്കുന്നതും . പിന്നിട് കുറുപ്പിന്റെ മരണമറിയുമ്പോൾ കാമുകിയുടെ റിയാക്ഷനും മഴയും ഒന്നും നോക്കാതെ റോഡ് ക്രോസ് ചെയ്യുന്നതും വണ്ടി വന്ന് ബ്രേക് ചെയ്യുന്നതും വണ്ടിയുടെ ഉള്ളിൽ ഇരിക്കുന്ന ആൾ പുറത്തേക്ക് കൈ ഇട്ട് ചീത്ത വിളിക്കുന്നതുമൊക്കെ കഴിഞ്ഞ 50 കൊല്ലമായി കാണുന്നു.

കുറ്റകൃത്യങ്ങൾ

കുറിപ്പിന്റെ എയർ ഫോഴ്സിലെ കുറ്റകൃത്യങ്ങൾ കണ്ടാൽ  തലയിൽ കൈ വച്ച് പോകും. ആയുധ ശേഖരം ഒരു ആക്രി കടയിലെ സാധനങ്ങൾ പോലെ വെറുതെ കെട്ടിപ്പൊതിഞ്ഞ് സുക്ഷിക്കുകയാണ് എന്ന് ഒക്കെ തിരക്കഥകൃത്തിന് എങ്ങനെ തോന്നിയോ എന്തോ…? രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിൽ  ആയുധങ്ങൾ കട്ട് വിറ്റ് പുട്ടടിച്ച കുറിപ്പിനെ ഒരന്വേഷണവും കൂടാതെ സസ്പെൻഡ് ചെയ്യുകയും പിന്നിട് സിക്ക് ലീവിന് വിട്ട ഇന്ത്യൻ എയർ ഫോഴ്സ് ഒക്കെ വൻ കോമഡിയാണ്. വലിയ ഒരു കുറ്റകൃത്യം ചെയ്ത് നാട്ടിലേക്ക് പോയ കുറിപ്പിന്റെ മരണം അന്വേഷിക്കാൻ പാസ്പോർട്ട് വെരിഫിക്കേഷന് വരുന്നത് പോലെ പോലീസ്കാർ വരുന്നത് ഒക്കെ സഹിക്കാൻ പറ്റില്ല.

അവസാന ട്വീസ്റ്റുകൾ

കുറുപ്പ് രക്ഷപ്പെടുന്ന രീതിയാണ് അൺസഹിക്കബിൾ. ഇന്ത്യയിലെ മുഴുവൻ പോലീസും അന്വേഷിക്കുന്ന കുറുപ്പ് എന്ന വ്യക്തി നിറയെ  പോലീസുകാരുമായി പോകുന്ന വാൻ ഓടിച്ചിട്ടും ഒരൊറ്റ പോലീസ്കാരൻ പോലും ഡ്രൈവറെ നോക്കാതിരുന്നത് എന്ത് കൊണ്ടാകും. ചിലപ്പോൾ അവരുടെ ആ ഡ്രൈവർക്ക് ചെങ്കണ്ണ് ആയിരുന്നു എന്ന് പറഞ്ഞിരുന്നങ്കിൽ വിശ്വസിക്കാമായിരുന്നു. എന്നാലും കേരളത്തിൽ നിന്നും വന്ന  ഉദ്യോഗസ്ഥർക്ക് പോലും ശ്രദ്ധ പതിയാതിരുന്നത് ഒരു അത്ഭുതം തന്നെയാണ്.  മാത്രമല്ല കുറുപ്പിനെ പിടികൂടുൻ കൈയും വീശി വന്ന് ചാവ് ഇരന്ന് വാങ്ങിയ അർബാബ് ഒക്കെ വൻ കോമഡിയാണ് .

കുറുപ്പ് ഒരു ഫിക്ഷൻ ആണന്ന് വാദിക്കുന്ന ഫാൻസ് കാർ വായിക്കാൻ : എന്താണ് ഫിക്ഷൻ… സിനിമയിൽ എങ്ങനെയാണ് ഫിക്ഷൻ

സാങ്കൽപ്പിക കഥയോ സംഭവമോ ആഖ്യാനമോ പറയുന്ന ഒരു സിനിമയാണ് സാങ്കൽപ്പിക സിനിമ അല്ലെങ്കിൽ ആഖ്യാന സിനിമ. ഈ ചലച്ചിത്ര ശൈലിയിൽ, വികസിക്കുന്ന ഫിക്ഷൻ യഥാർത്ഥമാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ വിശ്വസനീയമായ ആഖ്യാനങ്ങളും കഥാപാത്രങ്ങളും സഹായിക്കുന്നു. മറ്റ് സിനിമാറ്റിക് ഘടകങ്ങൾക്കൊപ്പം ലൈറ്റിംഗും ക്യാമറ ചലനവും ഈ സിനിമകളിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ആഖ്യാനങ്ങളുടെ തിരക്കഥകളിലേക്ക് വലിയ വിശദാംശങ്ങൾ കടന്നുപോകുന്നു, കാരണം ഈ സിനിമകൾ റിയലിസം നിലനിർത്താൻ തിരക്കഥകളുടെ മുൻകൂട്ടി നിശ്ചയിച്ച പെരുമാറ്റങ്ങളിൽ നിന്നും വരികളിൽ നിന്നും അപൂർവ്വമായി വ്യതിചലിക്കുന്നു. സിനിമ യഥാർത്ഥ ജീവിതമാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ അഭിനേതാക്കൾ സംഭാഷണവും ആക്ഷനും വിശ്വസനീയമായ രീതിയിൽ നൽകണം. 1895 ഡിസംബർ 28-ന് ഗ്രാൻഡ് കഫേ ഡെസ് കാപ്പുസിൻസിൽ ആദ്യമായി പ്രദർശിപ്പിച്ച ലൂമിയേറിന്റെ എൽ’അറോസെർ അറോസ് ആയിരുന്നു ഇതുവരെ നിർമ്മിച്ച ആദ്യത്തെ സാങ്കൽപ്പിക സിനിമ ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക