തിരുവനന്തപുരം: ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി രംഗത്ത്.ഒരു സാമൂഹിക ബോധം വേണമെന്നും, ഇല്ലെങ്കില്‍ തന്നെപ്പോലുള്ളവര്‍ പ്രതികരിക്കുമെന്നും മേജര്‍ രവി തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിമര്‍ശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘അധികാര മോഹികളായിട്ടുള്ള ചില വര്‍ഗങ്ങള്‍, ഇവറ്റകള്‍ക്ക് അധികാരം വേണം… കോണ്‍ഗ്രസില്‍ നിന്ന് ഇങ്ങോട്ട് ചാടിക്കഴിഞ്ഞാല്‍ അസംബ്ലിയില്‍ എന്തെങ്കിലും മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി. ഇതിന്റെയൊക്കെ കാശ് ഇവന്മാരുടെയൊക്കെ അച്ഛന്‍മാരാണോ കൊടുക്കുന്നത്… നമ്മളല്ലേ… എന്തെങ്കിലും അധികാരം ഇവന്റയൊക്കെ നെഞ്ചത്ത് വേണം. ഷെയിം ഓണ്‍ യു ജോസ് കെ മാണി. അത്രയേ നിങ്ങളോട് പറയാനുള്ളൂ… ഒരു സാമൂഹിക ബോധം വേണം. ഇല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഇതുപോലെ പ്രതികരിക്കും .’ എന്ന് മേജര്‍ രവി പറഞ്ഞു.

അതേസമയം, യു ഡി എഫ് മുന്നണി വിട്ട് എല്‍ ഡി എഫിലേക്ക് ചേര്‍ന്നപ്പോള്‍ ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച്‌ ജയിക്കാനായിരുന്നു ജോസ് കെ മാണിയുടെ പദ്ധതി. എന്നാല്‍ പാലാ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനോട് തോറ്റതോടെ ഒരിക്കല്‍ രാജിവച്ച്‌ ഒഴിഞ്ഞ സ്ഥാനത്തേക്ക് മടങ്ങിപ്പോകാനുള്ള ഒരുക്കത്തിലാണ് ജോസ് കെ മാണി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക