കോട്ടയം ജില്ലയിലെ എരുമേലി കണമലയിൽ ഉരുൾപൊട്ടൽ. ഒരാൾക്ക് പരിക്കേറ്റ എന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയിട്ടുണ്ട് എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാല് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പ്രദേശത്ത് ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ ആണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. പോലീസ് ഫയർഫോഴ്സ് സംഘങ്ങൾ ഉടൻ എത്തിയേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക